Tuesday, February 19, 2019

എന്‍റെ ഡൽഹി - ആഗ്ര - ജയ്‌പൂർ യാത്ര (3)


എന്‍റെ ഡൽഹി - ആഗ്ര - ജയ്‌പൂർ രണ്ടാം ഭാഗത്തിന്റെ തുടർച്ച .....

ഡൽഹിയിൽ നിന്നും വൃന്ദാവൻ   മഥുര വഴി ഞങ്ങൾ ആഗ്രയിലേക്കു, .താജ്മഹൽ എന്ന സ്വപ്നം കാണാൻ തിരിച്ചു  . താജ്മഹൽ ആദ്യമായി കാണാൻ പോകുന്ന ത്രില്ലിൽ എല്ലാവരും ഇരുന്നു . തിരിച്ച ഞങ്ങൾ വൃന്ദാവൻ മഥുര കഴിഞ്ഞു രാത്രി ആയപോയേക്കും ഏറെ വൈകിയിരുന്നു രാത്രി ഭക്ഷണം കഴിച്ചു, പിറ്റേ  ദിവസത്തെ  താജ്മഹൽ സ്വപ്നവുമായി കിടന്നു

ദിവസം 5: 

താജ്മഹൽ 

ഞങ്ങളുടേത് ഡൽഹി ആഗ്ര ജയ്‌പൂർ യാത്ര  ആയിരുന്നെങ്കിലും , യാത്ര തിരിക്കുന്നതിന് തുടങ്ങുന്നതിനു മുൻപ് തന്നെ എല്ലാരുടെയും മനസ്സിൽ ഒരു സ്ഥലം വ്യക്തമായി കുറിച്ചിരുന്നു . " താജ്മഹൽ " , ലോകത്തിനു മുന്നിൽ ഇന്ത്യയുടെ അഭിമാനം .

താജ്മഹൽ കാണാൻ പറ്റിയ സമയം അതി രാവിലെ ആണെന്ന് അറിയാൻ സാധിച്ചു . അതനുസരിച്ചു എല്ലാവരും 5:30  മണിക്ക് ഹോട്ടലിലിൽ നിന്നും ഇറങ്ങി ഒരു 6 മണി ആയപ്പോയേക്കും താജ്മഹൽ എത്തി . ഞങ്ങൾ നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്നു .

താജ് മഹലിൻന്റെ ഒരു കിലോ മീറ്റർ അകലെ ആണ് വാൻ നിർത്തിയിടാനുള്ള സ്ഥലം. ട്രാവൽസിന്റെ ഭാഗമായുള്ള ഗൈഡ് അവിടെയും ഞങ്ങളെ കാത്തു നില്പുണ്ടായിരുന്നു . അവിടെ നിന്നും താജ് മഹലിൻന്റെ പ്രവേശന കവാടം വരെ ഒരു ഇലക്ട്രിക്ക് ഓട്ടോ കിട്ടും .ഞങ്ങൾ എല്ലാവരും ഓട്ടോ യിൽ താജ്മഹലിന്റെ മുന്നിൽ എത്തി.


താജ് മഹലിന്റെ പ്രവേശന കവാടം 
















അതി സുന്ദരമായ താജ്മഹൽ തലയെടുപ്പോടു കൂടി ദേ കണ്മുന്നിൽ. താജ്മഹലിന്റെ പുറത്തു ഒരു വലിയ പ്രവേശന കവാടം ഉണ്ട്. ആ കവാടം പോലും നമ്മളെ ആശ്ചര്യപെടുത്തും , അത്രക്ക് വലിപ്പമുണ്ട് ആ കവാടത്തിനു  . അവിടെ ഒരു കൂട്ടം ഫോട്ടോഗ്രാഫർ ഉണ്ടായിരുന്നു . ഒരാളെ ഞങ്ങളുടെ ഫോട്ടോ എടുക്കാൻ ഏല്പിച്ചു . ആദ്യം തന്നെ വില ഒക്കെ പറഞ്ഞു  ഉറപ്പിച്ചു .അങ്ങനെ പ്രവേശന കവാടത്തിൽ നിന്നും കുറെ ഫോട്ടോസ് ഒക്കെ എടുത്തു അകത്തേക്ക്  കടന്നു .

വിചാരിച്ചതിലും വലുപ്പത്തിലും സൗന്ദര്യത്തിലും , തല ഉയർത്തി നില്കുന്നു താജ് മഹൽ . ഇത് വരെ എന്ത് കൊണ്ട് ഇവിടെ വന്നില്ല എന്ന് പോലും ആലോചിച്ചു പോയി. ഫോട്ടോഗ്രാഫർ മാരുടെ സ്ഥിരം കുറേ സ്ഥലങ്ങൾ ഉണ്ട് ഫോട്ടോ എടുക്കുന്നതിനായി . അവിടെ നിന്നും കുറേ ഫോട്ടോസ് എടുത്തു മുന്നോട്ടു നീങ്ങി. ഗൈഡ് താജ്മഹലിന്റെ വിവരണങ്ങൾ തുടങ്ങി

യമുനയുടെ തീരത്തു , വെള്ള മാർബിളിൽ പണിറ്റീർത്ത താജ്മഹൽ ഏഴു ലോകാത്ഭുതങ്ങളിൽ ഒന്നാണ്.  1632 ൽ ഷാജഹാൻ ചക്രവർത്തി  തന്തെൻറെ പ്രിയ പത്‌നി മമുംതാസിന്റെ ഓർമക്കായി പണി തുടങ്ങിയ  താജ്മഹൽ പണിതു കഴിഞ്ഞത് 1643 ൽ ആണ് . ഏകദേശം ഇപ്പോഴത്തെ  മൂല്യം അനുസരിച്ചു 827 മില്യൺ യൂ എസ് ഡോളറിനു സമമാണ് താജ്മഹലിന്റെ മുട്ടൻ ചെലവ് . 20,000 പണിക്കരാണ് താജ് മഹലിനു  പുറകിൽ പ്രയത്‌നിച്ചത്

താജ് മഹലിൽ , ഒരു വലിയ പ്ലാറ്റഫോം അതിനു മുകളിൽ പ്രധാനമായത്   നടുക്കുള്ള  കെട്ടിടം   ,അതിനു ചുറ്റും ,  നാല് വശങ്ങളിൽ നാലു മിനാരങ്ങൾ ആണ് ഉള്ളത്. ഈ നാല് മിനാരങ്ങളും നാല് വശങ്ങളിലേക്ക് ഒരു അല്പം ചരിഞ്ഞാണ് നില്കുന്നത് . എന്തെങ്കിലും ഭൂമികുലുക്കമോ മറ്റോ വന്നാൽ പ്രദാന കെട്ടിടത്തിന് മുകളിൽ വീഴാതെ ഇരിക്കാനാണ് ഇങ്ങനെ രൂപ കല്പന ചെയ്ടിരിക്കുന്നത് . അത് കണ്ടാൽ തന്നെ അറിയാം അന്നത്തെ എഞ്ചിനീയറിംഗ് കല വിരുത്

താജ് മഹലിന്റെ ഇടതു വശത്തു ഒരു മുസ്ലിം പള്ളി ഉണ്ട്.വലതു വശത്തു റോയൽ ഗസ്റ്റ് ഹൗസ് . നേരെ മുന്നിൽ മുന്നിലൂടെ നല്ല രീതിയിൽ വെള്ളം പോകാനായി ഒരു നീർച്ചാൽ . അതി മനോഹരമായി ചെയ്ത പ്ലാനിംഗ് ആണ് അവിടെ ഉള്ളത് . താജ് മഹലിന്റെ മുന്നിലുള്ള ആ വെള്ളത്തിൽ താജ്മഹലിന്റെ പ്രതിഭിംബം  കാണാവുന്നതാണ് . കുറച്ചു മുന്നോട്ടു  നടന്നാൽ വീണ്ടും ഇരിക്കാനുള്ള ഒരു ബെഞ്ച് ഉണ്ടാക്കി വെച്ചിട്ടുണ്ട്  . അന്നത്തെ യൂ എസ് പ്രസിഡണ്ട് ജോർജ് ഡബ്ള്യു ബുഷ് പത്നിയുടെ  കൂടെ  ഇവിടെ ഫോട്ടോ എടുത്തത് പ്രസിദ്ധമാണ് . ഞങ്ങളും അവിടെ ആണ് ഇരുന്നു കുറേ ഫോട്ടോസ് എടുത്തു .വീണ്ടും നേരെ നടന്നു. താജ്മഹലിന്റെ നേരെ മുന്നിൽ ഇടതു വശത്തു കൂടി വേണം കയറാൻ.  കാലിൽ ഇടാൻ ഒരു സോഫ്റ്റ് പേപ്പർ മെറ്റീരിയൽ കിട്ടും. ചെരുപ്പിലെ ചെളിയും മറ്റും താജ് മഹലിൽ ആകാതെ ഇരിക്കാൻ വേണ്ടിയായിരുന്നു അത്. കാലിൽ അത് ഇട്ടു ഞങ്ങൾ എല്ലാം മുകളിൽ കയറി. അവിടെ പതിച്ചിരിക്കുന്ന രത്നങ്ങളും മറ്റും ബ്രട്ടീഷുകാർ ഇളക്കി കൊണ്ട് പോയതായി ഗൈഡ് പറഞ്ഞു. ഈ ഒരു അവസരത്തിൽ ശശി തരൂരിന്റെ  ഒരു സ്പീച് ആണ് ഓർക്കുന്നത്. ഇംഗ്ലീഷുകാർ ഇന്ത്യയെ കൊള്ളയടിച്ചു എന്ന് പറഞ്ഞുള്ള ആ സ്പീച്, തികച്ചും സത്യമായി തോന്നും ഇതൊക്കെ കണ്ടു കഴിയുമ്പോൾ .

ഞങ്ങൾ താജ്മഹലിന്റെ ഉള്ളിലേക്ക് കടന്നു . പ്രധാന കെട്ടിടത്തിന്റെ ഉള്ളിൽ രണ്ടു ശവകുടീരങ്ങൾ ആണ് അവിടെ ഉള്ളത് . നടുക്ക് ഒരു വലിയ ശവ കുടീരം, അത് മുംതാസിന്റെ ,അതിനു ഇടതു വശത്തായി  ഇടതു ഒരു ചെറിയ കുടീരം , അത് ഷാജഹാന്റെ. എന്നാൽ , ശെരിക്കുമുള്ള ശവ കുടീരം ഇതിന്റെ നേരെ താഴെ ആണെന്ന് ഗൈഡ് പറഞ്ഞു. അവിടേക്കു സന്ദർശകർക്ക് പ്രവേശനം ഇല്ല. ആ ശവകുടീരങ്ങൾക്കു നേരെ മുകളിൽ ആയി ആണ് , നമ്മൾ കാണുന്ന ശവ കുടീരം. എല്ലാവരും വരിയായി  താജ്മഹലിന്റെ പ്രദാന കെട്ടിടത്തിലൂടെ,  കെട്ടിടത്തിന്റെ പുറകിലേക്ക് ഇറങ്ങി  . ഇപ്പോൾ അവിടെ നിന്നും നേരെ നോക്കിയാൽ യമുന നദി കാണാം. അപ്പോഴാണ് ഗൈഡ് ഒരു പ്രധാന കാര്യം ഞങ്ങളെ കാണിച്ചത് . യമുന നടിയുടെ നേരെ മുന്നിൽ നമ്മൾ നിൽക്കുന്ന താജ് മഹലിന്റെ നേരെ എതിർവശത്തുള്ള സ്ഥലം. ഏകദേശം മാർക്ക് ചെയ്തു വെച്ചിരിക്കുന്ന പോലെ. ഇതേ ആകൃതിയിലും വലുപ്പത്തിലും നില്കുന്നത് കണ്ടത് .ഷാഹ്‌ജഹാന് ഒരു താജ്മഹൽ കൂടി പണിയിപ്പിക്കാൻ താല്പര്യം ഉണ്ടായിരുന്നത്രെ - ബ്ലാക്ക് താജ് മഹൽ

താജ്മഹലിന്റെ പുറകു വശം . യമുന നദിയും , അക്കരെയിൽ ബ്ലാക്ക് താജ്മഹലിന്റെ കല്ലുകൾ പാകിയത് പോലെ കാണാം 
 ബ്ലാക്ക് താജ് മഹൽ 

ഷാജഹാന്റെ മരണ ശേഷം , മൃദ ദേഹം അവിടെ സംസ്കരിക്കണം എന്നായിരുന്നു അദ്ദേത്തിന്റെ ആഗ്രഹം എന്ന് പറയുന്നു . അതിനായി യമുനയുടെ തീരത്തു , ഇപ്പോൾ നിൽക്കുന്ന താജ് മഹലിനു നേരെ എതിർ വശത്തു ഒരു ബ്ലാക്ക് താജ് മഹൽ പണിയാൻ പ്ലാൻ ചെയ്‌തിരുന്നു പോലും താജ് മഹലിൽ മുംതാസും, നേരെ കാണുന്ന ബ്ലാക്ക് താജ് മഹലിൽ ഷാഹ്‌ജഹാനും , നേരെ മുന്നിൽ ഏകദേശം മാർക്ക് ചെയ്തു വെച്ചിരിക്കുന്ന പോലെ കല്ലുകൾ പാകിയിരിക്കുന്നു . ആദ്യമായി ആണ് ഞാൻ ഇത് കേൾക്കുന്നത് . ഇവിടെ നിന്നും നോക്കിയാൽ അത് സത്യമാണെന്നു തോന്നും വിധം കല്ലുകളും പാകി ഇരിക്കുന്നു

ഏതായാലും ഷാജഹാന്റെ ആ പ്ലാനിംഗ് നടന്നില്ല. അതിനു പുറകിൽ ഒരു പാട് കഥകൾ  കേൾക്കുന്നു. ഷാജഹാന്റെ മകൻ ഔരംഗസീബ് അപ്പോയെക്കും രാജ ഭരണം തട്ടി എടുത്തു , ഷാഹ്‌ജഹാനെ തടവിൽ ആക്കി എന്നും . ഷാജഹാന്റെ ധൂർത്തും തടയാൻ ആണെന്നും , അതല്ല രാജ ഭരണം മോഹിച്ചു ആണെന്നും രണ്ടും പറഞ്ഞു കേൾക്കുന്നു.

ഏതായാലും ഞങ്ങൾ താജ് മഹലിനു  മുകളിൽ പ്രധാന കെട്ടിടത്തിന്  ചുറ്റും കറങ്ങി മുന്നിലൂടെ ഇറങ്ങി . നേരെ റോയൽ പാലസിന്റെ അടുത്ത് കൂടെ നടന്നു. അന്ന് കാലത്തു പ്രധാന രാജാക്കന്മാരും വിശിഷ്ട്ട അധിതികളെയും സത്ക്കരിക്കാൻ  രൂപ കല്പന ചെയ്‌തതാണ് ആ റോയൽ പാലസ്. ഞങ്ങൾ താജ്മഹലിന്റെ വലതു വശത്തുള്ള മര തണലിലൂടെ ,  റൗൾ പാലസ് കണ്ടു , മുൻവശത്തെ പ്രധാന കവാടം ലക്ഷ്യമാക്കി നടന്നു .അങ്ങനെ ഞങ്ങളുടെ ജീവിതത്തിൽ തന്നെ ഒരു പ്രധാന അദ്ധ്യായം അന്ന് കണ്ടു .

എന്റെ ജീവിതത്തിൽ കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട സ്ഥലം ഏതാണെന്നു  ചോദിച്ചാൽ എനിക്ക് ആദ്യം പറയുന്ന സ്ഥലങ്ങളിൽ താജ്മഹൽ ഉണ്ടാകും.  തികഞ്ഞ മനസ്സോടു കൂടി ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. ഇറങ്ങിയപ്പോൾ തെരുവ്  കച്ചവടക്കാർ കൂടിയിരുന്നു. താജ്മഹലിന്റെ ഒരു ചെറിയ പ്രതിമ ഞങ്ങൾ വാങ്ങി , ഇറങ്ങി വാൻ കിടക്കുന്ന സ്ഥലത്തേക്ക് ഓട്ടോയിൽ തന്നെ തിരിച്ചു . അവിടെ നിന്നും ഞങ്ങൾ പോകേണ്ടത് ആഗ്ര കോട്ടയിലേക്കാണ്. ആഗ്രയിലെ കോട്ട  .

NB: താജ്മഹൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക് , അതി രാവിലെ പോകണം.ഇന്നലെ വെയില് വരുന്നതിനു മുൻപ് എല്ലാം കണ്ടു ഇറങ്ങാനാകു കഴിവതും പൂർണ ചന്ദ്രൻ ഉള്ള ദിവസത്തെ പോകാൻ ശ്രമിക്കുക.  ഞങ്ങളുടെ ജോലി സംബന്ധമായി അങ്ങനെ പോകാൻ സാധിച്ചില്ല. പൂർണ ചന്ദ്രൻ ഉള്ള ദിവസങ്ങളിൽ താജ്മഹൽ രാത്രിയിലും തുറക്കും

ആഗ്ര കോട്ട  

താജ് മഹൽ കണ്ടു നേരെ ഞങ്ങൾ ആഗ്രയിലെ റെഡ് ഫോർട്ടിൽ എത്തി . സാമാന്യം നല്ല വെയിലായിരുന്നു അന്ന്. അത് കാരണമുള്ള ചൂട് കാലാവസ്ഥയും  . 1638 വരെ മുഗൾ സാമ്രാജ്യം ഇവിടെ നിന്നുമായിരുന്നു ഭരിച്ചിരുന്നത് അതിനു ശേഷം ഡൽഹി റെഡ് ഫോർട്ടിൽ  ആയിരുന്നു ബാക്കി  ഭരണം ,

1526 ൽ പനിപട് യുദ്ധത്തിൽ ഇബ്രഹിം ലോടിയെ പരാജയപ്പെടുത്തി ബാബർ ആഗ്ര കോട്ടയിൽ  ഭരണം തുടങ്ങി .

1530 ൽ  ബാബറിന്റെ മകൻ ഹുമയൂൺ അവിടെ ഭരണംതുടങ്ങി  . പിന്നീട് ആദിൽ ഷാ സൂരി,  യുദ്ധം വഴി ഹുമയൂൺ ചക്രവർത്തിയുടെ കയ്യിൽ കോട്ടയുടെ  ഭരണം ഏറ്റെടുത്തു , ഹുമയൂൺ ചക്രവർത്തി വീണ്ടും യുദ്ധം വഴി കോട്ട പിടിച്ചെടുത്തു . പക്ഷെ ആദിൽ  ഷാ സൂരിയുടെ ജനറൽ വീണ്ടും കോട്ടയുടെ  ഭരണം ഏറ്റെടുത്തു.

1558- അങ്ങനെ അവസാനം  ഹുമയൂണിന്റെ മകൻ അക്ബർ ചക്രവർത്തി കോട്ട ഏറ്റെടുത്തു   , 1573 ൽ ആഗ്ര കോട്ടയുടെ പണി മുഴുവൻ അക്ബർ ചക്രവർത്തി തീർത്തു

കോട്ടയുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം അക്ബർ രാജാവിന്റെ കൊച്ചു മകൻ ഷാജഹാനാണ് .തന്റേതായ ചില മാറ്റങ്ങൾ വരുത്തി ഷാജഹാൻ ചക്രവർത്തി കോട്ടയുടെ ഭംഗി കൂട്ടി .

വിധിയുടെ രൂപം മറ്റൊരു രീതിയിൽ ആയിരുന്നു . ഷാജഹാന്റെ മകൻ ഔരംഗസേബ് ഷാജഹാനെ അവസാന കാലത്തു തടവിൽ ഇട്ടതും ഈ കോട്ടയിൽ ആയിരുന്നു .

ദൂരെ  താജ്മഹൽ , ആഗ്ര കോട്ടയിൽ നിന്നുമുള്ള കാഴ്ച 


ആഗ്ര കോട്ടയിൽ  നിന്നും നോക്കിയാൽ താജ്മഹൽ കാണാം . ഞങ്ങൾ അവിടെ എല്ലാം നടന്നു കണ്ടു. അവിടെ ഒരു സ്ഥലത്തു വെച്ചാണ് വിചിത്രമായഒരു കാര്യം ഗൈഡ് ഞങ്ങൾക്ക് കാണിച്ചു തന്നത് . കോട്ടയുടെ ഒരു പ്രത്ത്യേക സ്ഥലത്തു നിന്നും നോക്കിയാൽ താജ്മഹൽ  ശെരിക്കും കാണാം, അവിടെ നിന്നും നമ്മൾ പുറകിലേക്ക്,അതായതു താജ്മഹലിന് എതിർ വശത്തേക്ക് നടന്നാൽ , താജ്മഹലിന്റെ വലുപ്പം കൂടുന്നത് പോലെ തോന്നും . വീണ്ടും നടന്നു അടുത്തോട്ടു വന്നാൽ താജ്മഹലിന്റെ വലുപ്പം കുറയുന്നത് പോലെയും.

ഗൈഡ് ഒരു തൂണിൽ  മൊബൈൽ ടോർച്ച അടിച്ചു കാണിച്ചു. അപ്പോഴാണ് ഞങ്ങൾ ശ്രദിച്ചതു ആ തൂണുകളിൽ എല്ലാം എന്തോ തിളങ്ങുന്ന വസ്തുക്കൾ, ബ്രട്ടീഷുകാരും വേറെ ഒരു പാട് രാജാക്കന്മാരും ഇത്രയും കൊള്ളയടിച്ചിട്ടു പോലും ഇത്ര ബാക്കി ഉണ്ടെങ്കിൽ , അന്നത്തെ കാലത്തു ഈ കോട്ട എത്ര മനോഹരമായിരുന്നു എന്ന് ഊഹിക്കാവുന്നതേ ഉള്ളു.

ആഗ്ര കോട്ടയിൽ നിന്നും  
കോട്ടയുടെ ഒരു സൈഡിൽ ഒരു ബോർഡ് വായിച്ചു. ഒരു സ്വർണം അടങ്ങിയ നൂല് അതിൽ മണികൾ കെട്ടിയിരുന്നു. അത് താഴത്തേക്കു നീട്ടി കെട്ടിയിരിക്കുന്നു. നാട്ടിലെ ആർക്കു വേണേലും രാജാവിനോട് നേരിട്ടു പരാതി പറയാനുണ്ടെങ്കിൽ ആ മണികൾ പിടിച്ചു കുലുക്കിയത് മതി .ജഹന്ഗീർ ചക്രവർത്തിയുടെ കാലത്തു സ്ഥാപിച്ചതായിരുന്നു അത്. കോട്ടയുടെ മുകളിൽ നിന്നും യമുന നദിയും ഒപ്പം താജ്മഹലും കാണാവുന്നതാണ്. ബ്ലാക്ക് താജ് മഹൽ കൂടി ഉണ്ടായിരുനെങ്കിൽ എന്താവുമായിരുന്നു ആ കാഴ്ച എന്ന് ആലോചിച്ചു പോയി.   അവിടെ കാഴ്ചകൾ കണ്ടു ഞങ്ങൾ ഇറങ്ങി . ഉച്ച ഭക്ഷണം കഴിച്ചു നേരെ പോയത് അക്ബർ ചക്രവർത്തിയുടെ ശവ കുടീരത്തിലേക്കാണ്

അക്ബർ ടോംബ് 

ഞങ്ങൾ അക്ബർ ടോമ്പിൽ  എത്തി . അക്ബറിന്റെ മകൻ ജഹാന്ഗീർ ആണ് അക്ബർ ടോംബ് നിർമ്മിച്ചത് . തികച്ചും ശാന്തമായ  ഒരു സ്ഥലം . 1613 ൽ ആണ് പണി തീർത്തത്

ഒരു കാലത്തു രാജ്യം അടക്കി  ഭരിച്ചിരുന്ന അക്ബർ രാജിന്റെ ശവ കുടീരം കാണാൻ ഞങ്ങൾ നടന്നു. ഒരു വലിയ കെട്ടിടത്തിന്റെ താഴെ ഒരു ഇട  വഴിയിലുടെ നടന്നു. അക്ബർ ചക്രവർത്തിയുടെ ശവ കുടീരം. 1556 മുതൽ 1605 വരെ ആയിരുന്നു അക്ബർ ചക്രവർത്തിയുടെ ജീവിതം അച്ഛൻ ഹുമയൂൺ, മകൻ ജഹന്ഗീർ, കൊച്ചു മകൻ ഷാജഹാൻ .മുഗൾ രാജാക്കന്മാരിൽ ഏറ്റവും പ്രസിദ്ധൻ ആയിരുന്നു അക്ക്ബർ ചക്രവർത്തി . മുഗൾ ഇന്ത്യ ഏറ്റവും ശക്‌തിയായി രൂപപ്പെട്ടതും അക്ബറിന്റെ കാലഘട്ടത്തിൽ ആയിരുന്നു .

എന്നാൽ അക്ബർ ടോമ്പിലും അക്രമങ്ങൾ നടന്നു 

അക്ബറിന്റെ കൊച്ചു മകന്റെ മകൻ  ഔരംഗസേബ് (ഷാജഹാന്റെ മകൻ ) ഹിന്ദു ക്ഷേത്രങ്ങളെ നശിപ്പിക്കുന്നതിലും , അദ്ദേഹത്തിനെ പ്രവർത്തിയിലും കലി പൂണ്ട ജാട്ട് വംശജർ 1681 ൽ ആഗ്ര പിടിച്ചടക്കുകയും , അക്ബർ ടോംബ് കൊള്ളയടിക്കുകയും ചെയ്തു . തന്റെ മുൻഗാമി ഗോകുലയുടെ  കൊലക്കു പ്രതികാരം ചെയ്യാനെന്ന വണ്ണം, ജാട്ട് വംശജനായ രാജ റാം സിംഗ് ,  അക്ബർ ടോംബ് കൊള്ളയടിക്കുകയും , അക്ബർ ചക്രവർത്തിയുടെ ശവ കല്ലറ തുറന്നു , എല്ലുകൾ കത്തിച്ചതായി  പറയപ്പെടുന്നു  - link from wikipedia .

പിന്നീട് ഔരംഗസേബിന്റെ നിർദേശപ്രകാരം , അദ്ധേഹത്തിന്റെ കമ്മാണ്ടർ , ജാട്ട് വംശക്കാർക്കെതിരായി ആക്രമണം തുടങ്ങിയതായും 1688 ൽ  രാജ റാം സിങിന്റെ വധിച്ചു ,ശിരസ്സ് ഔരംഗസീബിന് അയച്ചു കൊടുത്തതായും പറയപ്പെടുന്നു link from wikipedia .

NB: ആഗ്രയിൽ വരുന്നവർ കണ്ടിരിക്കേണ്ട  സ്ഥലമാണ് അക്ബർ ടോംബ്

അടുത്തതായി ഞങ്ങൾ പോയത് ജമാ മസ്ജിദ് ലക്ഷ്യമാക്കി ആയിരുന്നു .

ജമാ മസ്ജിദ് 

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പള്ളികളിൽ ഒന്നാണ് ആഗ്രയിലുള്ള ജമാ മസ്ജിദ് . 1648 ൽ ഷാജഹാന്റെ മകളായ ജഹനറ ബീഗം ആണ് ഈ പള്ളി നിർമ്മിച്ചത് . കുറച്ചു പടികൾ കയറി വേണം പള്ളിയിൽ എത്താൻ . ഞങ്ങൾ . അതി വിശാലമായ സ്ഥലമായിരുന്നു അത്. ആഗ്രയിൽ വരുന്നവർ തീർച്ചയായും ഇവിടെ വരണം 

NB: ആഗ്രയിൽ വരുന്നവർ കണ്ടിരിക്കണം 

അങ്ങനെ ഞങ്ങൾ അവിടെ നിന്നും തിരിച്ചു. ഞങ്ങൾ താമസിക്കുന്ന ഹോട്ടലിലേക്ക്, പോകുന്ന വഴിക്കു കുറച്ചു ഷോപ്പിങ്ങും നടത്തി. ആഗ്രയിലെ പ്രസിദ്ധമായ ആഗ്ര പേട്ട വാങ്ങി. വെള്ളരിക്കയും പഞ്ചസാര ലായനിയും കൊണ്ടുണ്ടാക്കിയ ഒരു മധുര പലഹാരം . അതും കുറച്ചു വാങ്ങി ഞങ്ങൾ ഹോട്ടലിൽ എത്തി. 

ആഗ്ര വളരെ നല്ല അനുഭവങ്ങൾ സമ്മാനിച്ചു  .  താജ് മഹൽ ഒരിക്കലെങ്കിലും ഒരാൾ കണ്ടിരിക്കേണ്ട കാര്യമാണെന്ന് തീർത്തും ബോധ്യമായി . ഇത് വായിക്കുന്ന ആകുകൾ , താജ് മഹൽ ഇത് വരെ കനത്ത ആളുകളാണേൽ ,  തീർച്ചയായും താജ് മഹൽ കാണാൻ ശ്രമിക്കണം . ആഗ്രയിലേക്കു മാത്രമായിട്ട്‌ ഒരു യാത്ര പോയാലും ഒരിക്കലും നഷ്ടമാകില്ല.

നല്ല അനുഭവങ്ങളുമായി ആഗ്ര യാത്ര ഇവിടെ അവസാനിച്ചു ഇനിയുള്ളത്  ജയ്‌പൂർ ആണ് . പോകുന്ന വഴിക്കു ഫാതെർപുർ സിക്രിയിലും കയറണം 

തുടരും  ......എന്‍റെ ഡൽഹി - ആഗ്ര - ജയ്‌പൂർ യാത്ര- ഭാഗം നാല് 

No comments:

Post a Comment