Friday, February 15, 2019

ഫിഷർ ( Fissure )

ഫിഷർ ( Fissure ) 

https://www.youtube.com/watch?v=xfA74i3zWTs


ഇതിനെ ഒരു രോഗം എന്ന് പറയാനാവില്ല , ഇതൊരു അവസ്ഥ ആണ്  . ഫിഷർ, ഫിസ്റ്റുല പൈൽസ് , ഇത് മൂന്നുമാണ്   പ്രധാനമായിട്ടും മലദ്വാരമായി ബന്ധപ്പെട്ടിരിക്കുന്ന അവസ്ഥകൾ  . ഒരു പാട് പേർക്ക് ഇപ്പോഴും വ്യക്‌തമായി അറിയാത്ത കാരണം കൊണ്ട് തന്നെ ഇത് പലപ്പോഴും അവഗണിക്കപ്പെടുന്നു. അത് കൊണ്ട് തന്നെ ഈ ഫിഷർ പിന്നീട് അബ്സ്സ് ആയോ , ഫിസ്റ്റുല ആയോ,  മാറാനുള്ള സാധ്യത ഉണ്ടാകുന്നു . 

എന്റെ ഇന്നത്തെ ബ്ലോഗ് ഫിഷറിനെ പറ്റി ആണ് . കുറച്ചു ചോദ്യങ്ങളും ഉത്തരങ്ങളുമായി നമ്മൾക്ക് ഫിഷറിനെ പരിചയപ്പെടാം 

1. എന്താണ് ഈ ഫിഷർ ?
മല ദ്വാരത്തിൽ ( anal tract ) വരുന്ന മുറിവിനെ ആണ് ഫിഷർ എന്ന് പറയുന്നത് .

                          





2. എങ്ങനെ നമ്മൾക്ക് ഫിഷറിനെ തിരിച്ചറിയാം ?

മലദ്വാരത്തിലൂടെ  മലം പോകുമ്പോൾ അസഹനീയമായ വേദന ഉണ്ടാകുന്നു . എരിച്ചിലും നീറ്റലും ഉണ്ടാകുന്നു. മുറിവിൽ തൊടുമ്പോൾ ഉണ്ടാകുന്ന പോലത്തെ  ഒരു അവസ്ഥ വരുകയാണെങ്കിൽ അത് ഫിഷർ ആകാനുള  സാധ്യതയാണുള്ളത് .
                                     
3. എങ്ങനെ ആണ് ഫിഷർ ഉണ്ടാകുന്നത് ?

നമ്മളുടെ ശരീരത്തിൽ വെള്ളത്തിന്റെ അംശം കുറയുമ്പോൾ  ബാക്കി എല്ലാ ഭാഗങ്ങളിലേം പോലെ മലദ്വാരവും സമീപത്തുള്ള മസിൽസും ടൈറ്റ് ആകുന്നു  . മലം പോകാൻ വേണ്ടി പ്രഷർ ചെലുത്തുമ്പോൾ ഒരു മുറിവ് ഉണ്ടാകുന്നു . അതാണ് ഫിഷർ . അത് കൊണ്ടാണ് ഫിഷർ വന്നാൽ ഉടനെ ആവശ്യത്തിലധികം വെള്ളം കുടിക്കണം എന്ന് പറയുന്നത് . ജീവിത ശൈലി കൊണ്ടും ഫിഷർ വരാൻ കാരണമാകുന്നു. ഇത് കണ്ടു വരുന്നത് അധികമായി ഇരുന്നു ജോലി എടുക്കുന്നു ആളുകൾക്കാണ്. പ്രത്ത്യേകിച്ചും വെള്ളം കുടിക്കാതെയുള്ള ജോലി ചെയ്യുന്നവർ ,  ഡ്രൈവർമാരും, ഓഫീസിൽ ഇരുന്നു ജോലി എടുക്കുന്നവർ,   ഇവർക്കൊക്കെ ആണ് . 




4. ഫിഷർഅങ്ങനെ ഒരു അവസ്ഥ ഉണ്ടായാൽ എന്ത് ചെയ്യണം ?

വെള്ളം ആവശ്യത്തിൽ അധികം കുടിക്കുക, ഫൈബർ  കണ്ടെന്റ് ഉള്ള ഭക്ഷണം കഴിക്കുക  .ഹോസ്പിറ്റൽ അടുത്ത് തന്നെയാണെങ്കിൽ ചികിസല നേടാൻ ശ്രമിക്കുക . ഹോസ്പിറ്റലിൽ പെട്ടന്ന്  പോകാൻ പറ്റാത്ത അവസ്ഥ ആണെങ്കിൽ വെള്ളം ആവശ്യത്തിൽ അധികം കുടിക്കുക . സാലഡുകൾ കഴിക്കുക . രാത്രിയിൽ ലളിത ഭക്ഷണം കഴിക്കുക ഭക്ഷണം കഴിച്ചു കഴിഞ്ഞു , രാവിലത്തെ മോഷൻ ലൂസ് ആകാൻ വേണ്ടി ചെറു പഴവും കഴിക്കുക . ദിവസവും അങ്ങനെ തന്നെ തുടരുക .  വീണ്ടും അതെ വേദന ഉണ്ടാവുകയാണെങ്കിൽ എത്രയും വേഗം  അടുത്തുള്ള ഹോപിറ്റലിൽ കാണിക്കുക.

                                     


5. എവിടെയാണ് ചികിസല നേടേണ്ടത് ?

അല്ലോപ്പതിയിലും ആയുർവേദത്തിലും ഇതിനു ചികിസല ഉണ്ട് 

6. ഫിഷർ  ചികിത്സ നേടാതെ ഇരുന്നാൽ എന്ത് സംഭവിക്കും ?

ഫിഷർ വന്നാൽ എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ പോയി ചികിത്സ നേടുക. ഇല്ലെങ്കിൽ വീണ്ടും അസഹനീയമായ വേദന ഉണ്ടാകും . ഫിഷറിന്റെ മുകളിൽ പഴുപ്പ് ഉണ്ടാകും  , അതിനെ ' അബ്സ്സ് പസ് ' എന്ന് പറയുന്നു. അസഹനീയമായ വേദന ആണ് അതിനു.  ഫിഷർ വരുന്നവർക്ക് ഫിസ്റ്റുല വരാനുള്ള സാധ്യത വളരെ കൂടുതൽ ആണ് .


fistula                     fissure                 abcess

7. എന്താണ്  ഫിസ്റ്റുല ?

മലദ്വാരത്തിനു സമീപം മറ്റൊരു വഴി (tract) രൂപപ്പെടുന്നു , ആ അവസ്ഥയെയാണ് ഫിസ്റ്റുല എന്ന് പറയുന്നത് . അതിലൂടെ പഴുപ്പും രക്തവും പോകുന്നു.  കുറേ നേരം ഇരുന്നു കഴിയുമ്പോൾ അസഹനീയമായ വേദന ഉണ്ടാകുന്നു . കൂടുതൽ ആയി അറിയാൻ ഈ ലിങ്ക് ക്ലിക്ക് ചെയുക 

8. ഫിഷർ വരാതിരിക്കാൻ  എന്താണ് ചെയേണ്ടത് ?

ധാരാളമായി വെള്ളം കുടിക്കുക . ഫൈബർ ഉള്ള ഫുഡ്സ് കഴിക്കുക. അമിതമായി ഫാസ്റ്റ് ഫുഡ് ഒക്കെ കഴിക്കുന്നവർ അതൊക്കെ കുറക്കുക .പുറത്തു നിന്നുള്ള ഭക്ഷണം ഒഴിവാക്കാൻ പറ്റുമെങ്കിൽ അതാണ് നല്ലതു  ഇരുന്നു ജോലി എടുക്കുന്ന ആളുകൾ വെള്ളം  ധാരാളമായി കുടിക്കുക . കുറച്ചു നേരം എഴുനേറ്റു നടക്കുക . വ്യായാമം ചെയുക .ഫിഷർ ഇടക്ക് ഇടക്ക് വരുന്ന ആളുകളാണേൽ നേരത്തെ പറഞ്ഞ പോലെ വെള്ളം ധാരാളമായി കുടിക്കുക . സാലഡുകൾ ഒരുപാടു കഴിക്കുക നോൺ വെജ് , പ്രത്ത്യേകിച്ചും ചിക്കനും, മുട്ടയും കഴിവതും ഒഴിവാക്കാൻ പറ്റുന്നവർ ഒഴിവാക്കുക . മോഷൻ ലൂസ് ആകാൻ വേണ്ടി രാത്രിയിൽ ലളിത ഭക്ഷണം കഴിക്കുക, ചെറു പഴവും കഴിക്കുക  . എല്ലാ ദിവസവും രാവിലെ  കൃത്യ സമയങ്ങളിൽ ശോധനക്കു  പോകുക .


ഫിഷർ , പൈൽസ് അല്ലേൽ ഫിസ്റ്റുല വന്നാൽ ആദ്യം വേണ്ടത് ചികിസ ആണ്. സ്വയം ചികിസ വിട്ട് ,  എത്രയും പെട്ടന്ന് ഒരു ഡോക്ടറെ കാണാൻ ശ്രമിക്കുക . പിന്നെ ഇത് പറയാനുള്ള മടിയും മാറ്റി വെക്കുക . ഒഇത് ഒരു ഒറ്റപ്പെട്ട രോഗമല്ല . നമ്മുക്ക് ചുറ്റും ഒരു പാട് പേർക്ക് ഈ അവസ്ഥ ഉണ്ടെന്നു തിരിച്ചറിയുക അത് കൊണ്ട് തന്നെ പുറത്തു പറയാനുള്ള മടി മാറ്റി വെച്ച് എത്രയും പെട്ടന്ന് ചികിത്സ നേടുക



No comments:

Post a Comment