എന്റെ ഡൽഹി - ആഗ്ര - ജയ്പൂർ യാത്ര
ഭാഗം ഒന്ന് - ഡൽഹി
കുറേ നാളത്തെ ആഗ്രഹമായിരുന്നു ഡൽഹിയിലേക്ക് ഒന്ന് പോകണം, താജ്മഹൽ ഒന്ന് കാണണം എന്നൊക്കെ , പക്ഷെ പല വിധ കാരണങ്ങൾ കൊണ്ട് നടന്നില്ല . അങ്ങനെ ഒരു ദിവസം എന്റെ സഹോദരി വിളിച്ചു ഡൽഹിയിലേക്ക് ഒരു ഫാമിലി ടൂർ പോയാലോ എന്ന് ചോദിച്ചു . അങ്ങനെ എന്റെ ഫാമിലിയും അളിയന്റെ ഫാമിലിയും ഒരുമിച്ചു ഒരു ടൂർ പോകാൻ തയ്യാറെടുത്തു . ഡൽഹിയിൽ ഒരു ട്രവേല്സിനെ വിളിച്ചു ഒരു വാൻ ഏർപ്പാടാക്കി . ഫ്ലൈറ്റ് ടിക്കറ്റുകൾ എടുത്തു .എല്ലാം പെട്ടന്നായിരുന്നു . അങ്ങനെ കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് ' ഡൽഹി ആഗ്ര - ജയ്പൂർ ' , ഒരു ആഴ്ചത്തെ ടൂർ പ്രോഗ്രാം പ്ലാൻ ചെയ്തു .
![]() |
ഒരു വിമാന കാഴ്ച |
എയർ ഇന്ത്യയുടെ വിമാനത്തിൽ ഞങ്ങൾ ഡൽഹിയിൽ എത്തി. ഇതിനു മുന്പും എയർപോർട്ടിൽ പോയിട്ടുണ്ടെങ്കിലും ആദ്യമായി എയർപോർട്ട് കാണുന്ന എന്റെ 8 മാസം പ്രായമുള്ള ധ്വനി മോളെ പോലെ തന്നെ ഞാനും എയർപോർട്ട് കാഴ്ചകൾ കണ്ടു നടന്നു. സെൽഫി എടുത്തും കാഴ്ചകൾ ആസ്വദിച്ചും പതുക്കെ പുറത്തു ഇറങ്ങി . ബുക്ക് ചെയ്തിരുന്ന ട്രാവെൽസിനെ വിളിച്ചു . ട്രാവൽസിന്റെ സഹായി വന്നു , വാൻ ഡൽഹി എയർപോർട്ടിന്റെ നേരെ മുന്നിൽ വരാൻ പാടില്ല എന്നും, അത് കൊണ്ട് ബസ്സിൽ വേണം വാൻ കിടക്കുന്ന സ്ഥലത്തേക്കു പോകാൻ എന്നും പറഞ്ഞു. ഞങ്ങൾ ബാഗുകൾ എല്ലാം എടുത്തു ബസ്സിൽ വെച്ച് വാൻ കിടക്കുന്ന സ്ഥലത്തേക്ക് എത്തി .
അവിടെ ഞങ്ങൾക്ക് പോകാനുള്ള വാൻ എത്തി .ഏതാണ്ട് ഉച്ച സമയം ആയി . ആദ്യം ഫുഡ് കഴിച്ചിട്ടു കാഴ്ചകൾ കാണാം എന്ന് വിചാരിച്ചു . ഡ്രൈവറോട് സൗത്ത് ഇന്ത്യൻ ഫുഡ് കിട്ടുന്ന സ്ഥലത്തേക്ക് പോകാം എന്ന് പറഞ്ഞു . അങ്ങനെ ഭക്ഷണം കഴിക്കാൻ ഞങ്ങൾ എത്തിയത് തമിഴ് നാട് ഹൗസ്. നമ്മുടെ കേരളം ഹൗസ് പോലെ തന്നെ തമിഴ്നാടിന്റെ ഗവണ്മെന്റ് സ്ഥാപനം ആണെന്ന് അറിയാൻ കഴിഞ്ഞു . നല്ല ഒരു ഊണു കഴിച്ചതിനു ശേഷം ഞങ്ങൾ പുറത്തു ഇറങ്ങി . ആദ്യ ലക്ഷ്യം നാഷണൽ ഗാന്ധി മ്യുസിയം .
നാഷണൽ ഗാന്ധി മ്യുസിയം:
![]() |
മ്യുസിയം: മുന്നിലെ കാഴ്ച |
NB : ബുക്കുകളും ഡോക്യൂമെന്റുകളും ചരിത്ര പടങ്ങളും കാണാൻ ആഗ്രഹിക്കുന്നവർക് ഇഷ്ടമാകും ഈ സ്ഥലം .
റൂമിൽ പോയി ഒന്ന് ഫ്രഷ് ആയതിനു ശേഷം പുരാന ക്വില കാണാൻ പുറപ്പെട്ടു രാത്രിയിൽ ലേസർ ഷോയ്ക്കുള്ള ടിക്കറ്റ് മുൻകൂട്ടി എടുത്തിരുന്നു . ഏതാണ്ട് ഒരു ആറര ആയപോയേക്കും പുരാണ ക്വിലയിൽ എത്തി . ഇരുട്ട് പരന്നതിനാൽ ആ കോട്ട മുഴവൻ ആസ്വദിക്കാൻ ശെരിക്കും കഴിഞ്ഞില്ല . ഇനി ഒരു തവണ കൂടി പോകുമ്പോൾ വൈകുന്നേരമാകുമ്പോൾ തന്നെ കോട്ടയിൽ എത്തണം എന്ന് തന്നെ മനസ്സിൽ കുറിച്ചിട്ടു. ലേസർ ഷോ ഹിന്ദിയിലും, ഇംഗ്ലീഷിലും ഉണ്ട് . ഞങ്ങൾ ഇംഗ്ലീഷ് ലേസർ ഷോയ്ക്കുള്ള ടിക്കറ്റ് ആയിരുന്നു എടുത്തിരുന്നത് . ഞങ്ങൾ ഷോയ്ക്കായി കാത്തിരുന്നു . രാത്രി ഏജദേശം ഒരു 8 ,8 :30 ആയപോയേക്കും ഷോ തുടങ്ങി . ഹൈദരാബാദിലെ ഗോൽകൊണ്ട ഫോർട്ട് ലേസർ ഷോ കണ്ടത് കൊണ്ട് ഈ ലാസർ ഷോയും അത്ര മെച്ചപ്പെട്ടതായി തോന്നിയില്ല . അങ്ങനെ ഇന്നത്തെ പ്രോഗ്രാം കഴിഞ്ഞു താമസ സ്ഥലത്തേക്ക് തിരിച്ചു
NB : പുരാന ക്വില കാണാൻ ആഗ്രഹിക്കുന്നവർ കഴിവതും വൈകുന്നേരമോ രാവിലെയോ പോകാൻ ശ്രമിക്കുക, എങ്കിലേ ആ കോട്ടയും ഉദ്യാനവും നന്നായി ആസ്വദിക്കാൻ കഴിയു . ഗോൽകൊണ്ട ലേസർ ഷോയുമായോ അക്ഷർ ദം ഷോയുമായോ താരതമ്യം ചെയ്യാൻ കഴിയുന്നതല്ല ഇല്ല ഇവിടുത്തെ ലേസർ ഷോ .
ദിവസം 2 :
ഇന്ത്യ ഗേറ്റ് :
രാവിലേ പ്രഭാത ഭകഷണം കഴിച്ചു ഞങ്ങൾ നേരെ സിറ്റി ടൂറിനു ഇറങ്ങി . ആദ്യംപ്രശസ്തമായ ഇന്ത്യ ഗേറ്റ് . ഞാൻ വിചാരിച്ചതിലും ഉയരത്തിൽ നില്കുന്നു കുറെ കാലത്തെ കാണണം എന്നുള്ള എന്റെ സ്വപ്നം . കൗതുകത്തോടെ ചുറ്റും നടന്നു കണ്ടു . ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത ഭടന്മാരുടെ സ്മരണക്കായി പണി തീർത്തതാണ് ഇന്ത്യ ഗേറ്റ് . ഇന്ത്യ ഗേറ്റിൽ തന്നെ നമ്മുക്ക് അമർ ജവാൻ ജ്യോതി കാണാം . 1971 ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ വീര മൃതിയു വരിച്ച ഭടന്മാരുടെ ഓർമക്കായി പണി തീർത്തതാണ് സാമാന്യം നല്ല വെയിലും ചൂടുമായിരുന്നു അന്ന് . അത് കൊണ്ട് തന്നെ തൊപ്പി വിൽപനക്കാർ ഒരുപാടു പേരുണ്ടായിരുന്നു അവിടെ . ഈ ചൂടും വെയിലുമൊക്കെ മുന്നിൽ കണ്ടു കൊണ്ട് തന്നെ ഞങ്ങൾ തൊപ്പി കയ്യിൽ കരുതിയിരുന്നു . അങ്ങനെ അവിടെ നിന്നും കാഴ്ചകൾ കണ്ട് ഞങ്ങൾ വാനിൽ കയറി അടുത്ത ലക്ഷ്യത്തിലേക്കു തിരിച്ചു
NB : ഡൽഹിയിൽ വരുന്നവരും , ഇത് വരെ കാണാത്തവരും കണ്ടിരിക്കേണ്ട ഒരു കാര്യമാണ് ഇന്ത്യ ഗേറ്റ് . ചൂട് കാലത്തു വരുന്നവർ കുടയും വെള്ളവും നിര്ബന്ധമായി കരുതുക. സന്ദർശിക്കാൻ പറ്റിയ സമയം നല്ലതു രാവിലെയോ അല്ലെങ്കിൽ വൈകുന്നേരമോ ആണ് . ഫോട്ടോയും വിഡിയോയും എടുക്കാവുന്നതാണ് .
അധികം ദൂരം എടുത്തില്ല ഹുമയൂൺ ടോംബ് എത്താൻ . ആ ചൂടു കാലാവസ്ഥയിൽ മരങ്ങൾ ഉള്ള ഒരു സ്ഥലം . ഞങ്ങൾ വാനിൽ നിന്ന് ഇറങ്ങി മരത്തണലിലൂടെ നടന്നു . മുഗൾ സാമ്രാജ്യം ഭരിച്ചിരുന്ന ഹുമയൂൺ ചക്രവർത്തിയുടെ ശവകുടീരമാണ് ഹുമയൂൺ ടോംബ് .1569 -70 ൽ പണി തീർത്തതാണ് ആ ടോംബ് . ബാബർ ചക്രവർത്തിയുടെ മകനും അക്ബർ ചക്രവർത്തിയുടെ പിതാവുമായിരുന്നു ഹുമയൂൺ . മുഗൾ ആർക്കിടെക്ട് രീതിയിൽ ആണ് ടോംബ് നിർമിച്ചിരിക്കുന്നത് . റെഡ് സാൻഡ്സ്റ്റോൺ ഉപയോഗിച്ച് ആദ്യമായ് നിർമിച്ചു എന്ന ഖ്യാതിയും ഉണ്ട് .1993 ല് unesco വേൾഡ് ഹെറിറ്റേജ് ലിസ്റ്റിലും ഇടം പിടിച്ചു . കേരളത്തിൽ നിന്നും വന്ന എന്നെ പോലെയുള്ള ഒരാൾ എന്തായാലും ഇത് കണ്ടു അമ്പരിച്ചു നിൽക്കുന്നതിൽ അത്ഭുതമല്ല . നല്ല വ്യതിയായി പരിസര പ്രദേശവും സൂക്ഷിച്ചിരിക്കുന്നു . ഡൽഹിയിൽ വന്നാൽ കാണേണ്ട ഒരു സ്ഥലം തന്നെയാണ് ഹുമയൂൺ ടോംബ് . അങ്ങനെ അവിടെ നിന്നും ഞങ്ങൾ ഇറങ്ങി നേരെ ഖുതുബ് മിനാർ ലക്ഷ്യമാക്കി
NB : ഡൽഹിയിൽ വരുന്നവരും , ഇത് വരെ കാണാത്തവരും കണ്ടിരിക്കേണ്ട ഒരു സ്ഥലം . ചൂട് കാലത്തു വരുന്നവർ കുടയും വെള്ളവും നിർബന്ധമായി എടുക്കണം . ഫോട്ടോയും വിഡിയോയും എടുക്കാവുന്നതാണ്
![]() |
അയേൺ പില്ലർ ഓഫ് ഡൽഹി |
സ്കൂൾ കാലം തൊട്ടു കേൾക്കുന്നതാണ് ഖുത്ബ് മിനാറിനെ പറ്റി . വാനിൽ നിന്നും ഇറങ്ങി നടന്നു നീങ്ങി , ' ദേ കാണുന്നെ നേരെ മുന്നിൽ ഖുതുബ് മിനാർ ' . 73 മീറ്റർ ഉയരത്തിൽ നിൽക്കുന്ന മിനാരം , താഴെ വ്യാസം 47 അടി ആണെങ്കിൽ മുകളിൽ എത്തുമ്പോൾ അത് 9 അടി ആകും . കണ്ടു വെറുതെ നിന്നാൽ തന്നെ സമയം പോകുന്നത് അറിയില്ല . ഖുതുബ് മിനാറിനു ചുറ്റും കുറേ സ്ഥലങ്ങൾ നടന്നു കാണാനുണ്ട് . അതിൽ ഒന്നാണ് അയേൺ പില്ലർ ഓഫ് ഡൽഹി . അശോക ചക്രവർത്തിയുടെ കാലത്തു ഉണ്ടാക്കിയതാണെന്നു അറിഞ്ഞു . തുരുമ്പു എടുക്കാത്ത ഇരുമ്പു സ്തൂപം . അങ്ങനെ ഖുതുബ് മിനർ എന്ന സ്വപ്നം നേരിട്ടു കണ്ടു കഴിഞ്ഞു ഞങ്ങൾ തിരിച്ചു പാർലമെന്റും രാഷ്ട്രപതി ഭവനും കാണാൻ .
NB : ഡൽഹിയിൽ വരുന്നവരും , ഇത് വരെ കാണാത്തവരും കണ്ടിരിക്കേണ്ട ഒരു സ്ഥലം .ചൂട് കാലത്തു വരുന്നവർ കുടയും വെള്ളവും നിർബന്ധമായി എടുക്കണം . രാവിലെയോ വൈകുന്നേരമോ വരൻ കഴിയുന്നവർ അങ്ങനെ ചെയ്യുക . ഫോട്ടോയും വിഡിയോയും എടുക്കാവുന്നതാണ്. ഖുതബ് മിനാറിനു ചുറ്റും നടന്നു കാണാൻ ശ്രമിക്കുക . ധാരാളം സ്ഥലങ്ങൾ ഉണ്ട് . അതിൽ ഒന്നാണ് അയേൺ പില്ലർ .
രാജ്കോട്ട് :
വൈകുന്നേരമായപ്പോൾ ഞങ്ങൾ രാജ്കോട്ട് എത്തി .നല്ല ഒരു ഉദ്യാനം അതും വേണ്ട വിധത്തിൽ പരിപാലനം ചെയ്തിരിക്കുന്നു . ഞങ്ങൾ ചെക്കിങ്ങും കഴിഞ്ഞു മുന്നോട്ടു നീങ്ങി . ഗാന്ധി സ്മാരകം ലക്ഷ്യമായി .
കറുത്ത മാർബിൾ പ്ലാറ്റഫോമിൽ ആണ് ഗാന്ധി യുടെ അന്ത്യ ക്രിയ നടത്തിയ സ്ഥാലം അടയാളപ്പെടുത്തിയിട്ടുള്ളത് . കെടാത്ത തിരിയുമായി ഒരു വിളക്കും . അവിടുന്ന് നേരെ ഞങ്ങൾ അടുത്ത് തന്നെയുള്ള ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും സമാധികൾ കൂടി കണ്ടു നീങ്ങി . ഗാന്ധി സമതി കാണാൻ ചെല്ലുന്ന ആളുകൾ അടുത്തുള്ള സമിതികൾ കൂടി കാണാൻ മറക്കരുത് .നടക്കാനുള്ള ദൂരമേ ഉള്ളു . ഞങ്ങൾ നേരെ തിരിച്ചു അക്ഷർദാം ക്ഷേത്രത്തിലേക്ക്
NB :ഡൽഹിയിൽ വരുന്നവരും , ഇത് വരെ കാണാത്തവരും കണ്ടിരിക്കേണ്ട ഒരു സ്ഥലം . സാമാന്യം നല്ല മരങ്ങളും തണലുമുള്ള സ്ഥലമാണ്. രാജ്കോട്ടിൽ വരുന്നവർ ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മറ്റു പ്രശസ്ത ആളുകളുടെയും സമാധികൾ സമീപത്തു തന്നെയാണ് . അത് കൂടി കാണാവുന്നതാണ് .
രാജ്കോട്ടിൽ നിന്നും ഞങ്ങൾ പ്രശസ്തമായ അക്ഷർദാം ക്ഷേത്രത്തിൽ എത്തി . അതി വിശാലമായ സ്ഥാലം . പതിവ് ചെക്കിങ് കഴിഞ്ഞു ഞങ്ങൾ ക്ഷേത്രത്തിന്റെ അകത്തേക്ക് നടന്നു . .ക്ഷേത്രം കണ്ടു കഴിഞ്ഞു , ലേസർ ഷോയ്ക്കുള്ള ടിക്കറ്റും എടുത്തു ഞങ്ങൾ ലേസർ ഷോ നടക്കുന്ന സ്ഥലത്തേക്ക് എത്തി . നൂറു കണക്കിന് ആളുകളായിരുന്നു അവിടെ കൂടിയൊരുന്നത് . ഈ ലേസർ ഷോയെ പറ്റി ഞാൻ അധികം കേട്ടിട്ടുണ്ടായിരുന്നില്ല പക്ഷെ ഞങ്ങളെയെല്ലാം ഞെട്ടിച്ചു കളഞ്ഞു ആ ലേസർ ഷോ . അത്രക്ക് ഒറിജിനാലിറ്റി ആയിരുന്നു . അങ്ങനെ ലേസർ ഷോ കഴിഞ്ഞു ഞങ്ങൾ ഇറങ്ങി തിരിച്ചു താമസ സ്ഥല
ദിവസം 3 :
റെഡ് ഫോർട്ട് :
.
ഉച്ച സമയം ആയപോയേക്കും ഞങ്ങൾ റെഡ് ഫോർട്ടിൽ എത്തി . വാഹനം കോട്ടയുടെ പുറകിൽ പാർക്ക് ചെയ്തു . മുൻ വശത്തേക്ക് ഞങ്ങൾ നടന്നു , അവിടെയും നല്ല വെയിലും ചൂടും ആയിരുന്നു . നടക്കാനുള്ള ദൂരത്തെ പറ്റി ഒരു ധാരണ ഇല്ലാത്തതിനാൽ ഓട്ടോ എടുത്തതും ഇല്ല . അങ്ങനെ അങ്ങനെ നടന്നു നടന്നു കോട്ടയുടെ മുൻഭാഗതെത്തി . കോട്ടയുടെ ചുറ്റും കിടങ്ങുകൾ ഉണ്ട് ബാഹുബലി സിനിമയിൽ കാണുന്നതൊന്നും വെറുതെ അല്ല എന്ന് തോന്നിപോകും വിധം ഒരു കോട്ട . ടിക്കറ്റ് എടുക്കാനായി പോയപ്പോഴാണ് അവിടെ നിന്നും വാടകക്ക് കോട്ടയെ പറ്റിയുള്ള വിവരങ്ങൾ വിവരങ്ങൾ അടങ്ങിയ ഒരു റെക്കോർഡർ
ഉച്ച സമയം ആയപോയേക്കും ഞങ്ങൾ റെഡ് ഫോർട്ടിൽ എത്തി . വാഹനം കോട്ടയുടെ പുറകിൽ പാർക്ക് ചെയ്തു . മുൻ വശത്തേക്ക് ഞങ്ങൾ നടന്നു , അവിടെയും നല്ല വെയിലും ചൂടും ആയിരുന്നു . നടക്കാനുള്ള ദൂരത്തെ പറ്റി ഒരു ധാരണ ഇല്ലാത്തതിനാൽ ഓട്ടോ എടുത്തതും ഇല്ല . അങ്ങനെ അങ്ങനെ നടന്നു നടന്നു കോട്ടയുടെ മുൻഭാഗതെത്തി . കോട്ടയുടെ ചുറ്റും കിടങ്ങുകൾ ഉണ്ട് ബാഹുബലി സിനിമയിൽ കാണുന്നതൊന്നും വെറുതെ അല്ല എന്ന് തോന്നിപോകും വിധം ഒരു കോട്ട . ടിക്കറ്റ് എടുക്കാനായി പോയപ്പോഴാണ് അവിടെ നിന്നും വാടകക്ക് കോട്ടയെ പറ്റിയുള്ള വിവരങ്ങൾ വിവരങ്ങൾ അടങ്ങിയ ഒരു റെക്കോർഡർ
അങ്ങനെ ഞങ്ങൾ ആ ടേപ്പും വാങ്ങി നടന്നു . മുഗൾ ചക്രവർത്തിമാരുടെ താമസ സ്ഥാലമായിരുന്നു റെഡ് ഫോർട്ട് അഥവാ ചെങ്കോട്ട . 1639 ൽ ഷാഹ്ജഹാൻ പണികഴിപ്പിച്ചതാണ് റെഡ് ഫോർട്ട് . പേരു പോലെ തന്നെ ചുവന്ന സാൻഡ്സ്റ്റോൺ കൊണ്ടാണ് റെഡ് ഫോർട്ട് നിര്മിച്ചിട്ടുള്ളത് . യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് ലിസ്റ്റിൽ 2007 ൽ ഇടം നേടി . നമ്മുടെ സ്വാതന്ത്ര്യ ദിനത്തിൽ പ്രധാന മന്ത്രി ഇവിടെ നിന്നാണ് ഇന്ത്യ പതാക ഉയർത്തുന്നത് .ഇവിടെ ഉണ്ടായിരുന്ന വില പിടിച്ച രത്നങ്ങളും മറ്റു സാധങ്ങളും പേർഷ്യൻ നാദിർ ഷായുടെ 1747 ലെ പേർഷ്യൻ തെരോട്ടത്തിലും ബ്രിട്ടീഷുകാരാലും എല്ലാം അടിച്ചു മാറ്റി . മുഗൾ ചക്രവർത്തിമാരും സ്ഥാപിച്ച ഈ കോട്ട പിന്നീട് നാദിർ ഷായുടെ തേരോട്ടം കൊണ്ട് തന്നെ നശിച്ചിരുന്നു . വീണ്ടും കോട്ട തിരിച്ചു കിട്ടിയ മുഗൾ ചക്രവർത്തിയുടെ കയ്യിൽ നിന്നും മറാത്താ രാജാക്കന്മാർ കോട്ട ഏറ്റെടുത്തു . അവരുടെ കയ്യിൽ നിന്നും ബ്രിട്ടീഷുകാരും .ബാക്കിയുള്ള കൊള്ള ബ്രിട്ടീഷുകാരുടെ വകയായിരുന്നു . വില പിടിച്ച പലതും നശിപ്പിക്കാൻ അവർ മറന്നില്ല .
NB : ഡൽഹിയിൽ വരുന്നവരും , ഇത് വരെ കാണാത്തവരും കണ്ടിരിക്കേണ്ട ഒരു സ്ഥലം . കോട്ടയുടെ പുറകിൽ ആണ് ഇറങ്ങുന്നതെങ്കിൽ , നടക്കാൻ ബുദ്ധിമുട്ടു ഉള്ളവരും , കൊച്ചു കുട്ടികളുമായി വരുന്നവരും ഓട്ടോ എടുത്തു കോട്ടയുടെ മുൻവശതെക്കു വരുന്നതാണ് നല്ലതു. ചൂട് കാലാവസ്ഥയിൽ വരുന്നവർ വെള്ളം കരുതണം . ടിക്കറ്റ് കൗണ്ടറിനു സമീപം ഓഡിയോ ടേപ്പ് വാടകക്ക് കിട്ടും . കോട്ടയുടെ ചരിത്രം മുഴുവൻ ആ ടേപ്പിലുടെ കേൾക്കാവുന്നതാണ് . നല്ല വന്ന സമയം എടുത്തു കാണാൻ ശ്രമിക്കുക
പാർലിമെന്റും രാഷ്ട്രപതി ഭവനും :
ഞങ്ങളുടെ വാൻ രാഷ്ട്രപതി ഭാവനത്തിനു മുന്നിലുള്ള ഗാര്ഡന് സമീപം നിർത്തി . അവിടെ നിന്നും നോക്കിയാൽ രാഷ്ട്രപതി ഭവനും പാർലമെന്റും കാണാം
340 റൂമുകളുള്ള ഒരു പട കൂറ്റൻ കെട്ടിട സമുച്ചയമാണ് ഇന്ത്യൻ രാഷ്ട്രപതിയുടെ ഭവനം . രാജകീയമായി തലയെടുപ്പോടെ നില്കുന്നു . തൊട്ടടുത്ത് തന്നെ ഇന്ത്യൻ പാര്ലമെന്റ് .കൺ കുളിർക്കെ കണ്ടു . അടുത്ത് കുറച്ചു തണൽ മരങ്ങൾ ഉണ്ടായിരുന്നു അവിടെ നിന്നും രണ്ടു കെട്ടിടങ്ങളും കുറേ നേരം നോക്കിയും ഫോട്ടോ എടുത്തും ഇരുന്നു . അതിനു ശേഷം ഞങ്ങളുടെഅടുത്ത ലക്ഷ്യമായ ഇന്ദിര ഗാന്ധി മെമ്മോറിയലിലേക്കു പോകാൻ തയ്യാറെടുത്തു
NB : ഡൽഹിയിൽ വരുന്നവരും , ഇത് വരെ കാണാത്തവരും കണ്ടിരിക്കേണ്ട ഒരു സ്ഥലം . ചൂട് കാലത്തു വരുന്നവർ കുടയും വെള്ളവും നിർബന്ധമായി എടുക്കണം . രാവിലെയോ വൈകുന്നേരമോ വരാൻ പറ്റുന്നവർ അങ്ങനെ വരുന്നതായിരിക്കും നല്ലത് . ഫോട്ടോയും വിഡിയോയും ദൂരെ നിന്നും എടുക്കാവുന്നതാണ്. കുറേ പുൽ മൈതാനങ്ങൾ ഉണ്ട് അവിടെ കുറച്ചു നേരം വിശ്രമിക്കാവുന്നതാണ്
ഞങ്ങളുടെ വാൻ രാഷ്ട്രപതി ഭാവനത്തിനു മുന്നിലുള്ള ഗാര്ഡന് സമീപം നിർത്തി . അവിടെ നിന്നും നോക്കിയാൽ രാഷ്ട്രപതി ഭവനും പാർലമെന്റും കാണാം
ഇന്ദിര ഗാന്ധി മെമ്മോറിയൽ :
ഞങ്ങളുടെ വാൻ നേരെ മുന്നിൽ പാർക്ക് ചെയ്തു . റോഡുകളെല്ലാം വളരെ വ്യതിയായി പരിപാലിച്ചിരിക്കുന്ന്നു . എന്റെ ധ്വനി മോൾക്ക് ഉറക്കം പിടിച്ചു വാശി കാണിക്കാൻ തുടങ്ങി . എല്ലാവരും ഇന്ദിര ഗാന്ധി മ്യൂസിയം കാണാൻ കാണാൻ പോയി . ധ്വനി മോള് ഉറക്കത്തിന്റേതായ വാശി കാണിക്കാൻ തുടങ്ങിയപ്പോൾ അവളേം കൊണ്ട് ഞാൻ വാനിനു പുറത്തു ഇറങ്ങി ഉറക്കാനുള്ള ശ്രമം തുടങ്ങി . അങ്ങനെ ദൗത്യം വിജയകരമായി ധ്വനി മോള് ഉറങ്ങി . എന്റെ നേരെ മുന്നിൽ ഇന്ദിര ഗാന്ധി മെമ്മോറിയൽ , ധ്വനി മോളാണേൽ നല്ല ഉറക്കം . ഞാൻ ഏതായാലും ധ്വനിയെം കൂട്ടി പോകാൻ തീരുമാനിച്ചു .അങ്ങനെ ഞാനും എന്റെ തോളിൽ ധ്വനിയും , സെക്യൂരിറ്റി ചെക്കിങ്ങും കഴിഞ്ഞു നേരെ നടന്നു .
ഇന്ത്യയുടെ പ്രധാന മന്ത്രിയുടെ വീട് എന്നുള്ള എന്റെ സങ്കല്പം ഏലാം പൊളിച്ചെഴുതുന്നതായിരുന്നു ആ വീട് . ഒരു നിലയുള്ള വെളുത്ത പെയിന്റ്അ ടിച്ച കൊട്ടാര വലിപ്പമൊന്നുമില്ലാത്ത ഒരു വീട് . ഞാൻ കയറി ചെന്നു . ചുവരുകൾ മുഴുവൻ ഇന്ദിര ഗാന്ധിയുടെ ചിത്രങ്ങൾ കൊണ്ട് നിറച്ചിരിക്കുന്നു. ഞാൻ അതെല്ലാം കണ്ടു കൊണ്ട് മുന്നോട്ടു നീങ്ങി . ഇന്ദിര ഗാന്ധിയുടെ അവസാനം ഉടുത്ത സാരിയും രാജീവ് ഗാന്ധി അവസാനം ഇട്ട ഷൂസും എല്ലാം സൂക്ഷിച്ചിരിക്കുന്നു .ഇന്ദിര ഗാന്ധിയുടെ മുറിയും ലൈബ്രറിയും എല്ലാം നല്ല വ്യതിയായി സൂക്ഷിച്ചിരിക്കുന്നു . അവിടെ നിന്നും പുറത്തു ഇറങ്ങി നടന്നപ്പോൾ ധ്വനി ഏണീറ്റു . എങ്കിലും അൽപ നേരം ഉറങ്ങി എന്ന ആശ്വാസത്തിൽ അവൾ എല്ലാരേയും നോക്കാൻ തുടങ്ങി . ഞങ്ങൾ പതുക്കെ നടന്നു . ഇന്ദിര ഗാന്ധി സ്വന്തം സുരക്ഷാ ഭടന്മാരുടെ വെടിയേറ്റ് മരിച്ചു വീണ സ്ഥലത്തേക്ക് .
![]() |
ഇന്ദിരാ ഗാന്ധിയുടെ അവസാനത്തെ കാൽവെപ്പുകൾ പതിഞ്ഞ സ്ഥലം |
ഇന്ദിര ഗാന്ധിയുടെ അവസാന കാൽ വെപ്പുകൾ , ഗ്ലാസ് പ്ലേറ്റ്സ് കൊണ്ട് കൃത്യമായി മാർക്ക് ചെയ്തിട്ടുണ്ട് , അതു പോലെ വെടിയേറ്റ് വേണ സ്ഥലവും . അമൃതസറിലെ ഗോൾഡൻ ടെംപിളിൽ നടന്ന ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന് പകരമായി ആംയിരുന്നു അന്നത്തെ സുരക്ഷാ ഭടന്മാർ വെടി ഉയർത്തിയത് . അങ്ങനെ 1984 ഒക്ടോബര് 31 ന് ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രി കോല ചെയ്യപ്പെട്ടു. അവിടെ നിന്നും നേരെ പുറത്തേക്കു നടന്നു , പോകുന്ന വഴിയിൽ ഒരു ചെറിയ സ്റ്റാളിൽ ബുക്സും മറ്റും വിൽക്കുന്നു . അങ്ങനെ ചരിത്രം ഉറങ്ങുന്ന ആ വീട്ടിൽ നിന്നും ഞങ്ങൾ ഇറങ്ങി .
NB : ഡൽഹിയിൽ വരുന്നവരും , ഇത് വരെ കാണാത്തവരും കണ്ടിരിക്കേണ്ട ഒരു സ്ഥലം . സാമാന്യം നല്ല മരങ്ങളും തണലുമുള്ള സ്ഥലമാണ് .
ദിവസം 4 :
ഞങ്ങൾ ലോട്ടസ് ടെംപിൾ കാണാനായി ഇറങ്ങി . റോഡിൽ നിന്നും ഏതാണ്ട് ഒരു 1 കിലോ മീറ്റർ നടന്നാൽ ലോട്ടസ് ടെംപിൾ എത്തും നല്ല വെയിലായിരുന്നു . നല്ല ചൂടും . നടന്നു ഞങ്ങൾ ടെംപിളിന്റെ സ്റെപ്സ് നടന്നു കയറി മുകളിൽ എത്തി . ലോട്ടസ് ആകൃതിയിൽ ആണ് ഈ മെഡിറ്റേഷൻ സെന്റർ രൂപകൽപന ചെയ്തിരിക്കുന്നത് . എല്ലാ മത വിഭാഗത്തിൽ പെട്ട ആളുകൾക്കും ലോട്ടസ് ടെംപിളിലിൽ കയറാവുന്നതാണ് . വലിയ ഒരു ഹാൾ ആണ് ഉള്ളത്.വരി വരിയായി ആളുകളെ ഹാളിൽ കയറ്റി ഇരുത്തും . തീർത്തും നിശബ്ദമായ സ്ഥാലം അവിടെ കുറച്ചു നേരം ഇരിക്കാം .
.
NB : ചൂട് കാലത്തു വരുന്നവർ കുടയും വെള്ളവും നിർബന്ധമായി എടുക്കണം .ചൂട് സമയത്തു രാവിലെയോ വൈകുന്നേരമോ വരാൻ പറ്റുന്നവർ അങ്ങനെ വരുന്നതായിരിക്കും നല്ലത് . കുറച്ചു ദൂരം നടക്കാനുമുണ്ട് . ലോട്ടസ് ആകൃതിയിൽ ഉള്ള ഒരു മെഡിറ്റേഷൻ സെന്റർ . അതാണ് ലോട്ടസ് ടെംപിൾ .
അങ്ങനെ 4 ദിവസത്തെ ഡൽഹി ട്രിപ്പിന് ശേഷം ആഗ്രയും ജയ്പ്പൂരും കണ്ടു ശനിയാഴ്ച ഞങ്ങൾ ഡൽഹിയിൽ തിരിച്ചെത്തി . ആഗ്രയിലെയും ജയ്പ്പൂരിലെയും വിശേഷങ്ങൾ ഞാൻ പിന്നീട് പങ്കു വെക്കാം ഒരാഴ്ചത്തെ നല്ല ഒരു ടൂറിനു ശേഷം തിരിച്ചു പോകാൻ മനസ് തോന്നുന്നതേ ഇല്ല .അങ്ങനെ ഞാറായഴ്ച ഞങ്ങൾ പോകാൻ പുറപ്പെട്ടു . പോകുന്നതിനു മുൻപ് ഡൽഹിയിലെ സരോജിനി നഗറിൽ ഒരു ഷോപ്പിംഗ് കൂടി ആകാമെന്ന് വെച്ചു .
സരോജിനി നഗർ മാർക്കറ്റ് :
രാവിലെ 8 -8:30 ആയപോയേക്കും മാർക്കറ്റ് എത്തി . മാർക്കറ്റ് തുടങ്ങുന്നതേ ഉള്ളു . വില പേശലോടു വില പേശൽ . നമ്മൾ പറയുന്നതാണ് വില , അങ്ങനെ അങ്ങനെ വില പേശാൻ ആയിരുന്നവർക് സ്വർഗമാണ് മാർക്കറ്റ് . അവിടെ കുറച്ചു നേരം നിന്നപ്പോൾ വില പേശലിന്റെ ഐഡിയ കിട്ടി. എന്തെങ്കിലും സാധനം ഇഷ്ടമായാൽ വില ചോദിക്കുക . അപ്പോൾ വിൽക്കുന്ന ആള് വില പറയും. നമ്മളുടെ ലുക്ക് കണ്ടിട്ടായിരിക്കും അവരും വില പറയുന്നത് . ഒട്ടും പറ്റാത്ത പോലെ നടക്കുക . വിൽക്കുന്ന ആളുകൾ നമ്മളുടെ പുറകെ വരും . പറയുന്ന വിലക്ക് സാധനം വിൽക്കും. ഷോപ്പിംഗ് ആഗ്രഹിക്കുന്നവരുടെ സ്വർഗ്ഗമാണു ഈ മാർക്കറ്റ് . അത്രക്ക് വില കുറവാണു ഇവിടെ സാധനങ്ങൾക്ക് . ഡൽഹിയിൽ വരുന്നവർ ഷോപ്പിംഗ് ആഗ്രഹികുനുണ്ടേൽ ഇവിടെ തീർച്ചയായും വരണം
NB :ഡൽഹിയിൽ വരുന്നവർ, പ്രതിയേകിച്ചു നമ്മൾ മലയാളികൾ വരേണ്ട ഒരു സ്ഥലം . സാധനങ്ങൾക്ക് നന്നായി വില പെഷൽ നടക്കുന്ന സ്ഥലം . ഒരു വിധം എല്ലാ സാധനങ്ങളും ഇവിടെ നിന്നും കിട്ടും , അതും നല്ല വില കുറവിൽ .
അവിടെ നിന്നും കുറെ സാധനങ്ങൾ വാങ്ങി നേരെ എയർ പോർട്ടിലേക്കു .
ഒരാഴ്ചത്തെ ഡൽഹി ആഗ്ര ജയ്പൂർ ട്രിപ്പിന് വിരാമം .കുറേ നല്ല ഓർമകളുമായി ഞങ്ങൾ കൊച്ചിയിലേക്ക് തിരിച്ചു .
Nice😊😊
ReplyDeleteNice travelogue
ReplyDelete