അന്നൊരു മഴക്കാലം ആയിരുന്നു .
എന്നത്തേയും പോലെ രാത്രി ഏറെ വൈകി ബാങ്ക് ജോലി കഴിഞ്ഞു കാർത്തിക് വീട്ടിൽ എത്തി . പതിവ് പോലെ പുറത്തു നിന്നും ഭകഷണം കഴിച്ചിട്ടുള്ള വരവായിരുന്നു . ഇനി ഈ രാത്രി ബാക്കി ഉള്ളത് വീട്ടിലേക്കുള്ള ഫോൺ വിളി. അത് മാത്രമായിരുന്നു . കുളിച്ചു കഴിഞ്ഞു ബെഡിൽ കിടന്നു വീട്ടിലേക്കു ഫോൺ വിളി തുടങ്ങി .
പെട്ടാണ് ആ ശബ്ദം കേട്ടു 'ടക് ടക് ടക് '. ഡോറിൽ ആരോ മുട്ടുന്ന ശബ്ദം . നിർത്താതെ ഡോറിൽ മുട്ടി വിളിക്കുന്നു. ശബ്ദം കേട്ട് , കോൾ കട്ട് ചെയ്തു ഡോർ തുറക്കാൻ വേണ്ടി അവൻ ബെഡ്‌റൂമിൽ നിന്നും മുന്നിലത്തെ റൂമിൽ എത്തി
ഡോർ തുറന്നു ,
' മുന്നിൽ ദേ താര ' . കാർത്തിക്കിന്റെ കൂടെ ബാങ്കിൽ ഒരേ വര്ഷം ജോയിൻ ചെയ്‌തതായിരുന്നു താര.
കാർത്തിക് ചോദിച്ചു : ' ആ നീയോ? നീ എന്താ ഈ സമയത്തു' ?
താര ഒന്നും പറഞ്ഞില്ല ,
.
എന്തോ പ്രശ്നം ഉണ്ടെന്നു മനസ്സിലായ കാർത്തിക് അവളോട് പറഞ്ഞു .
" നീ കയറി ഇരിക്ക് ".
അവൾ മുൻപിലത്തെ റൂമിലെ സോഫയിൽ ഇരുന്നു . അപ്പോഴും കരഞ്ഞു കൊണ്ടിരിക്കുന്നു .
കാർത്തിക് ഒരു ഗ്ലാസ് വെള്ളം എടുത്തു കൊണ്ട് വന്നു പറഞ്ഞു , ' കുടിക്ക് '
എന്താണ് സംഭവിച്ചത് എന്ന് അവളോട് ചോദിച്ചറിയാൻ തുടങ്ങിയപ്പോഴാണ് ബെഡ് റൂമിൽ ഫോൺ റിങ് ചെയുന്ന ശബ്ദം കേട്ടത് .
അവൻ താരയോട് പറഞ്ഞു : നീ വെള്ളം കുടിക്ക് 'ഞാൻ ഇപ്പോൾ വരാം '
കാൾ അറ്റൻഡ് ചെയ്യാനായി റൂമിലേക്ക് പോയി .
ഫോൺ എടുത്തു , കാർത്തിക്കിന്റെയും താരയുടെയും അടുത്ത സുഹൃത്തു രാഹുൽ ആയിരുന്നു വിളിച്ചത് .
രാഹുലിന്റെ ശബ്ദം ഇടറിയിരുന്നു . അവൻ വിങ്ങി വിങ്ങി പറഞ്ഞു ,
" എടാ നമ്മുടെ നമ്മളുടെ താര" ....
കാർത്തിക്ക് ചോദിച്ചു: " താരക്ക് എന്ത് പറ്റി ? "
രാഹുൽ വിങ്ങി കരഞ്ഞു കൊണ്ട് പറഞ്ഞു : " നമ്മളുടെ താര പോയി "
കാർത്തിക് പകച്ചു പോയി .
രാഹുൽ :- " ഞാൻ ഇപ്പോൾ താരയുടെ വീട്ടിൽ ആണ് " . " എന്തോ ആക്സിഡന്റ് ആണെന്നാണ് അറിഞ്ഞത് " . " നീ വേഗം ഇങ്ങോട്ടു വാ "
കാർത്തികിന് മറുപടി ഒന്നുമില്ല .എന്ത് പറയണമെന്നും അറിയില്ല . മുന്നിലത്തെ റൂമിൽ ഇരിക്കുന്ന താര മരിച്ചു എന്ന് രാഹുൽ പറഞ്ഞത് കേട്ട് . ഞെട്ടലോടെ തറയിൽ ഇരുന്നു പോയി , എന്താണ് സംഭവിക്കുന്നതെന്നു അറിയാതെ
രാഹുൽ ഫോണിലൂടെ പറഞ്ഞു :- " ഇവിടെ കുറേ ആളുകൾ കൂടിയിട്ടുണ്ട് " . " ഞാൻ ഇപ്പൊ കട്ട് ചെയുവാ" . " നീ എത്രയും വേഗം ഇങ്ങോട്ടു വാ " . (രാഹുൽ കാൾ കട്ട് ചെയ്തു) .
എന്ത് പറയണമെന്നറിയാതെ കാർത്തിക് ഫോൺ ബെഡിൽ വെച്ച് , താര ഇരിക്കുന്ന മുന്നിലത്തെ റൂമിലേക്ക് നടന്നു .
മുൻപിലത്തെ റൂമിൽ എത്തിയ അവൻ അവിടെ കണ്ടു ...!
താര ... !!!