Sunday, February 24, 2019

രാജഭരണമോ ??? ജനാധിപത്യമോ ???


പല ആളുകളും രാജഭരണം നല്ലതാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട് . പക്ഷെ കൂടുതൽ അറിയുംതോറും ആ അഭിപ്രായത്തിൽ നിന്നും അകലുന്ന കാരണങ്ങൾ ഒരു പാട് ഉള്ളതായി തോനുന്നു  .അടുത്ത് ഇടയ്ക്കു ഡൽഹി ആഗ്ര യാത്രയിൽ ആണ് മുഗൾ സാമ്രാജ്യത്തെ കുറിച്ച് ഒന്ന് കൂടുതൽ വായിക്കാൻ ഞാൻ ശ്രമിച്ചത് .ഈ  കാലത്തേ കസേരക്ക് വേണ്ടിയുള്ള ചരട് വലികൾ നമ്മൾ ടെലിവിഷനിലും മറ്റും കാണുന്നു. ഇതൊന്നും പക്ഷെ ഇന്നും ഇന്നലെയും തുടങ്ങിയതല്ല.  മുഗൾ സാമ്രാജ്യത്തെ പറ്റി ഗൂഗിളിലും വിക്കിപീഡിയയിലെ ഞാൻ നോക്കിയപ്പോൾ കിട്ടിയ കുറച്ചു അറിവ് താഴെ പങ്കു വെക്കുന്നു. പുറത്തു നിന്നും നമ്മൾ അറിയുന്ന രാജാവിന് എത്ര വെല്ലുവിളികളെ നേരിടേണ്ടി വന്നു എന്നും, രാജ ഭരണത്തിന് വേണ്ടി എന്തോകെ ആക്രമണങ്ങൾ ആയിരുന്നു എന്നും ,  കുറേ ഏറെ എനിക്ക് മനസിലായി. കസേരക്ക് വേണ്ടിയുള്ള വടം വലി അന്ന് മുതൽ തന്നെ ഉണ്ടായിരുന്നു എന്ന വസ്തുതയും  . 

മുഗൾ ചക്രവർത്തിമാരുടെ ഭരണം  ഔരംഗസേബ് വരെ താഴെ കാണിച്ചിട്ടുള്ള രീതിയിൽ ആണ്  , അച്ഛനിൽ നിന്നും മകനിലേക്കു  ഭരണം കൈമാറി കൈമാറി പോയിരുന്നു . ഭരിച്ചിരുന്ന കാലയളവും , ഭരണത്തിന് വേണ്ടിയുള്ള പിടിവലിയും 

ബാബർ  ---1526 മുതൽ  1530 ,


ഹുമയൂൺ (ബാബറിന്റെ മകൻ )----- 1530 മുതൽ  1540 വരെ ,1555 മുതൽ  1556 വരെ , ഹുമയൂണും സഹോദരൻ കമ്രാൻ മിസ്‌റയും തമ്മിൽ രാജ്യത്തിന് വേണ്ടി അടി ആയിരുന്നു link 

അക്ബർ(ഹുമയൂണിന്റെ മകൻ)-----1556 മുതൽ  1605വരെ ,  

ജഹന്ഗീർ (അക്ബറിന്റെ മകൻ )----1605 മുതൽ  1627വരെ ,

ഷാഹര്യാർ മിർസ (ജഹാൻഗിറിന്റെ മകൻ ) ------; 1627 മുതൽ  1628വരെ  , 

ജഹാൻഗിറിന്റെ അഞ്ചാമത്തെയും ഇളയ മകനും  ,സ്വന്തം സഹോദരൻ ഷാജഹാനാൽ വധിക്കപ്പെട്ടു 


ഷാജഹാൻ ( ജഹാൻഗിറിന്റെ  മകൻ)----- 1628 മുതൽ  1658വരെ ,

ജഹാൻഗിറിന്റെ മൂന്നാമത്തെ  മകൻ , 1658 മുതൽ.സ്വന്തം സഹോദരൻ ഷാഹര്യാർ മിർസയെ വധിച്ചു . സ്വന്തം പുത്രൻ ഔരംഗസേബ്  ഷാജഹാനെ  മരണം വരെ  വീട്ടു തടങ്കലിൽ ഇട്ടു.

ഔരംഗസേബ് ---- 1658  മുതൽ  1707വരെ  ,  


സ്വയം രാജാവാകാൻ  വേണ്ടി ,  പിതാവ് ഷാജഹാനെ മരണം വരെ വീട്ടു തടങ്ങളിൽ ഇട്ടു.  സ്വന്തം സഹോദരൻ ദാരാ സുഖോവിനെ പരാജയപ്പെടുത്തി  1659 ൽ  വധിച്ചു .തടവിൽ ആയ ദാരാ സുഖോവിനെ ഒരു ചെളി പിടിച്ച ആനപ്പുറത്തു കയറ്റി  ആണ് തലസ്ഥാനത്തു കൊണ്ട് വന്നത്.  തലസ്ഥാന നഗരിയിലൂടെ വിലങ്ങുകളുമായി ആ രാജകുമാരനെ, അതും സ്വന്തം സഹോദരനെ  നടത്തി . രാജ്യ ദ്രോഹ കുറ്റത്തിന് സ്വന്തം മകന്റെ മുന്നിൽ ആ രാജ കുമാരനെ വധിച്ചു .നിക്കിക്കോളാവോ മനുഷ്യ എന്ന വെനീഷ്യൻ യാത്രികൻ പറയുന്നതനുസരിത്‌ , ദാരാ യുടെ വധം ഉറപ്പു വരുത്താനായി ഔരംഗസേബ് തന്റെ ആളുകളോട് താരയുടെ ശിരശു കൊണ്ട് വരൻ പറഞ്ഞു. ഉറപ്പു വരുത്തിയതിനു ശേഷം ഔരംഗസേബ് വീണ്ടും മൂന്നു തവണ ആ ശിരസ്സിൽ വെട്ടി. എന്നിട്ടു അത് തന്റെ പിതാവ് ഷാഹ്‌ജഹാന് സമ്മാനായി കൊടുക്കാൻ ഉത്തരവിട്ടു. അതും ഷാജഹാൻ ജയിലിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ കൊടുക്കണമെന്നും , താൻ തന്റെ പിതാവിനെ മറന്നിട്ടില്ലെന്നും , ഓർക്കുന്നുണ്ടെന്നും പറയാൻ ഭടന്മാരോട് ആവശ്യപ്പെട്ടു . ആ പെട്ടി തുറന്നതും ഷാജഹാൻ ഞെട്ടി ബോധരഹിതൻ ആയതായി പറയപ്പെടുന്നു .  link 

* മുഹമ്മദ് ആശം ഷാ  - ഔരംഗസേബിന്റെ മകൻ , ഭരണത്തിന് വേണ്ടി ഔരംഗസേബിന്റെ മറ്റൊരു മകൻ  ബഹാദൂർ ഷാ വധിച്ചു   


ബഹാദൂർ ഷാഔരംഗസേബിന്റെ മകൻ , ഭരണത്തിന് വേണ്ടി ഔരംഗസേബിന്റെ മറ്റൊരു മകൻ  മുഹമ്മദ് ആശം ഷായെ  വധിച്ചു   


അങ്ങനെ വരെ പല രാജാക്കന്മാരാൽ  1857 വരെ  മുഗൾ സാമ്രാജ്യം  തുടർന്നു 

ഇത് മുഗൾ രാജാക്കന്മാരിൽ മാത്രം ഒതുങ്ങുന്നതല്ല , 

മഗധ രാജാവ് -മൗര്യ സാമ്രാജ്യം കണ്ടുപിക്കാൻ അടിത്തറ ഇട്ടു എന്ന് കരുതുന്ന ഭിംബിസാര രാജാവാണ് സ്വന്തം മകനായ അഞ്ജാത ശത്രു ഭരണത്തിന് വേണ്ടി തടവിലാക്കിയതായി പറയപ്പെടുന്നു .അഞ്ജാത ശത്രുവിനെ സ്വന്തം മകനായ ഉദയഭദ്ര   വധിച്ചു എന്ന് പറയപ്പെടുന്നു . link 

നന്ദ സാമ്രാജ്യത്തിലെ ആദ്യത്തെ രാജാവായ മഹാപദ്മ നന്ദ, രാജ്യ ഭരണത്തിന് വേണ്ടി സഹോദരന്മാരെ ഉന്മൂലനം ചെയ്‌തതായി പറയപ്പെടുന്നു link 

മൗര്യ സാമ്രാജ്യത്തിലെ സുഷിമ രാജകുമാരനെ അശോകൻ ചക്രവർത്തി വധിച്ചതായി പറയപ്പെടുന്നു link 

ദേ ഇങ്ങു , നമ്മുടെ കൊച്ചു കേരളത്തിൽ പോലും, രാജ്യഭരണത്തിനു വേണ്ടിയുള്ള വടം വലി  നടന്നിട്ടുണ്ട് . 




Tuesday, February 19, 2019

എന്‍റെ ഡൽഹി - ആഗ്ര - ജയ്‌പൂർ യാത്ര (3)


എന്‍റെ ഡൽഹി - ആഗ്ര - ജയ്‌പൂർ രണ്ടാം ഭാഗത്തിന്റെ തുടർച്ച .....

ഡൽഹിയിൽ നിന്നും വൃന്ദാവൻ   മഥുര വഴി ഞങ്ങൾ ആഗ്രയിലേക്കു, .താജ്മഹൽ എന്ന സ്വപ്നം കാണാൻ തിരിച്ചു  . താജ്മഹൽ ആദ്യമായി കാണാൻ പോകുന്ന ത്രില്ലിൽ എല്ലാവരും ഇരുന്നു . തിരിച്ച ഞങ്ങൾ വൃന്ദാവൻ മഥുര കഴിഞ്ഞു രാത്രി ആയപോയേക്കും ഏറെ വൈകിയിരുന്നു രാത്രി ഭക്ഷണം കഴിച്ചു, പിറ്റേ  ദിവസത്തെ  താജ്മഹൽ സ്വപ്നവുമായി കിടന്നു

ദിവസം 5: 

താജ്മഹൽ 

ഞങ്ങളുടേത് ഡൽഹി ആഗ്ര ജയ്‌പൂർ യാത്ര  ആയിരുന്നെങ്കിലും , യാത്ര തിരിക്കുന്നതിന് തുടങ്ങുന്നതിനു മുൻപ് തന്നെ എല്ലാരുടെയും മനസ്സിൽ ഒരു സ്ഥലം വ്യക്തമായി കുറിച്ചിരുന്നു . " താജ്മഹൽ " , ലോകത്തിനു മുന്നിൽ ഇന്ത്യയുടെ അഭിമാനം .

താജ്മഹൽ കാണാൻ പറ്റിയ സമയം അതി രാവിലെ ആണെന്ന് അറിയാൻ സാധിച്ചു . അതനുസരിച്ചു എല്ലാവരും 5:30  മണിക്ക് ഹോട്ടലിലിൽ നിന്നും ഇറങ്ങി ഒരു 6 മണി ആയപ്പോയേക്കും താജ്മഹൽ എത്തി . ഞങ്ങൾ നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്നു .

താജ് മഹലിൻന്റെ ഒരു കിലോ മീറ്റർ അകലെ ആണ് വാൻ നിർത്തിയിടാനുള്ള സ്ഥലം. ട്രാവൽസിന്റെ ഭാഗമായുള്ള ഗൈഡ് അവിടെയും ഞങ്ങളെ കാത്തു നില്പുണ്ടായിരുന്നു . അവിടെ നിന്നും താജ് മഹലിൻന്റെ പ്രവേശന കവാടം വരെ ഒരു ഇലക്ട്രിക്ക് ഓട്ടോ കിട്ടും .ഞങ്ങൾ എല്ലാവരും ഓട്ടോ യിൽ താജ്മഹലിന്റെ മുന്നിൽ എത്തി.


താജ് മഹലിന്റെ പ്രവേശന കവാടം 
















അതി സുന്ദരമായ താജ്മഹൽ തലയെടുപ്പോടു കൂടി ദേ കണ്മുന്നിൽ. താജ്മഹലിന്റെ പുറത്തു ഒരു വലിയ പ്രവേശന കവാടം ഉണ്ട്. ആ കവാടം പോലും നമ്മളെ ആശ്ചര്യപെടുത്തും , അത്രക്ക് വലിപ്പമുണ്ട് ആ കവാടത്തിനു  . അവിടെ ഒരു കൂട്ടം ഫോട്ടോഗ്രാഫർ ഉണ്ടായിരുന്നു . ഒരാളെ ഞങ്ങളുടെ ഫോട്ടോ എടുക്കാൻ ഏല്പിച്ചു . ആദ്യം തന്നെ വില ഒക്കെ പറഞ്ഞു  ഉറപ്പിച്ചു .അങ്ങനെ പ്രവേശന കവാടത്തിൽ നിന്നും കുറെ ഫോട്ടോസ് ഒക്കെ എടുത്തു അകത്തേക്ക്  കടന്നു .

വിചാരിച്ചതിലും വലുപ്പത്തിലും സൗന്ദര്യത്തിലും , തല ഉയർത്തി നില്കുന്നു താജ് മഹൽ . ഇത് വരെ എന്ത് കൊണ്ട് ഇവിടെ വന്നില്ല എന്ന് പോലും ആലോചിച്ചു പോയി. ഫോട്ടോഗ്രാഫർ മാരുടെ സ്ഥിരം കുറേ സ്ഥലങ്ങൾ ഉണ്ട് ഫോട്ടോ എടുക്കുന്നതിനായി . അവിടെ നിന്നും കുറേ ഫോട്ടോസ് എടുത്തു മുന്നോട്ടു നീങ്ങി. ഗൈഡ് താജ്മഹലിന്റെ വിവരണങ്ങൾ തുടങ്ങി

യമുനയുടെ തീരത്തു , വെള്ള മാർബിളിൽ പണിറ്റീർത്ത താജ്മഹൽ ഏഴു ലോകാത്ഭുതങ്ങളിൽ ഒന്നാണ്.  1632 ൽ ഷാജഹാൻ ചക്രവർത്തി  തന്തെൻറെ പ്രിയ പത്‌നി മമുംതാസിന്റെ ഓർമക്കായി പണി തുടങ്ങിയ  താജ്മഹൽ പണിതു കഴിഞ്ഞത് 1643 ൽ ആണ് . ഏകദേശം ഇപ്പോഴത്തെ  മൂല്യം അനുസരിച്ചു 827 മില്യൺ യൂ എസ് ഡോളറിനു സമമാണ് താജ്മഹലിന്റെ മുട്ടൻ ചെലവ് . 20,000 പണിക്കരാണ് താജ് മഹലിനു  പുറകിൽ പ്രയത്‌നിച്ചത്

താജ് മഹലിൽ , ഒരു വലിയ പ്ലാറ്റഫോം അതിനു മുകളിൽ പ്രധാനമായത്   നടുക്കുള്ള  കെട്ടിടം   ,അതിനു ചുറ്റും ,  നാല് വശങ്ങളിൽ നാലു മിനാരങ്ങൾ ആണ് ഉള്ളത്. ഈ നാല് മിനാരങ്ങളും നാല് വശങ്ങളിലേക്ക് ഒരു അല്പം ചരിഞ്ഞാണ് നില്കുന്നത് . എന്തെങ്കിലും ഭൂമികുലുക്കമോ മറ്റോ വന്നാൽ പ്രദാന കെട്ടിടത്തിന് മുകളിൽ വീഴാതെ ഇരിക്കാനാണ് ഇങ്ങനെ രൂപ കല്പന ചെയ്ടിരിക്കുന്നത് . അത് കണ്ടാൽ തന്നെ അറിയാം അന്നത്തെ എഞ്ചിനീയറിംഗ് കല വിരുത്

താജ് മഹലിന്റെ ഇടതു വശത്തു ഒരു മുസ്ലിം പള്ളി ഉണ്ട്.വലതു വശത്തു റോയൽ ഗസ്റ്റ് ഹൗസ് . നേരെ മുന്നിൽ മുന്നിലൂടെ നല്ല രീതിയിൽ വെള്ളം പോകാനായി ഒരു നീർച്ചാൽ . അതി മനോഹരമായി ചെയ്ത പ്ലാനിംഗ് ആണ് അവിടെ ഉള്ളത് . താജ് മഹലിന്റെ മുന്നിലുള്ള ആ വെള്ളത്തിൽ താജ്മഹലിന്റെ പ്രതിഭിംബം  കാണാവുന്നതാണ് . കുറച്ചു മുന്നോട്ടു  നടന്നാൽ വീണ്ടും ഇരിക്കാനുള്ള ഒരു ബെഞ്ച് ഉണ്ടാക്കി വെച്ചിട്ടുണ്ട്  . അന്നത്തെ യൂ എസ് പ്രസിഡണ്ട് ജോർജ് ഡബ്ള്യു ബുഷ് പത്നിയുടെ  കൂടെ  ഇവിടെ ഫോട്ടോ എടുത്തത് പ്രസിദ്ധമാണ് . ഞങ്ങളും അവിടെ ആണ് ഇരുന്നു കുറേ ഫോട്ടോസ് എടുത്തു .വീണ്ടും നേരെ നടന്നു. താജ്മഹലിന്റെ നേരെ മുന്നിൽ ഇടതു വശത്തു കൂടി വേണം കയറാൻ.  കാലിൽ ഇടാൻ ഒരു സോഫ്റ്റ് പേപ്പർ മെറ്റീരിയൽ കിട്ടും. ചെരുപ്പിലെ ചെളിയും മറ്റും താജ് മഹലിൽ ആകാതെ ഇരിക്കാൻ വേണ്ടിയായിരുന്നു അത്. കാലിൽ അത് ഇട്ടു ഞങ്ങൾ എല്ലാം മുകളിൽ കയറി. അവിടെ പതിച്ചിരിക്കുന്ന രത്നങ്ങളും മറ്റും ബ്രട്ടീഷുകാർ ഇളക്കി കൊണ്ട് പോയതായി ഗൈഡ് പറഞ്ഞു. ഈ ഒരു അവസരത്തിൽ ശശി തരൂരിന്റെ  ഒരു സ്പീച് ആണ് ഓർക്കുന്നത്. ഇംഗ്ലീഷുകാർ ഇന്ത്യയെ കൊള്ളയടിച്ചു എന്ന് പറഞ്ഞുള്ള ആ സ്പീച്, തികച്ചും സത്യമായി തോന്നും ഇതൊക്കെ കണ്ടു കഴിയുമ്പോൾ .

ഞങ്ങൾ താജ്മഹലിന്റെ ഉള്ളിലേക്ക് കടന്നു . പ്രധാന കെട്ടിടത്തിന്റെ ഉള്ളിൽ രണ്ടു ശവകുടീരങ്ങൾ ആണ് അവിടെ ഉള്ളത് . നടുക്ക് ഒരു വലിയ ശവ കുടീരം, അത് മുംതാസിന്റെ ,അതിനു ഇടതു വശത്തായി  ഇടതു ഒരു ചെറിയ കുടീരം , അത് ഷാജഹാന്റെ. എന്നാൽ , ശെരിക്കുമുള്ള ശവ കുടീരം ഇതിന്റെ നേരെ താഴെ ആണെന്ന് ഗൈഡ് പറഞ്ഞു. അവിടേക്കു സന്ദർശകർക്ക് പ്രവേശനം ഇല്ല. ആ ശവകുടീരങ്ങൾക്കു നേരെ മുകളിൽ ആയി ആണ് , നമ്മൾ കാണുന്ന ശവ കുടീരം. എല്ലാവരും വരിയായി  താജ്മഹലിന്റെ പ്രദാന കെട്ടിടത്തിലൂടെ,  കെട്ടിടത്തിന്റെ പുറകിലേക്ക് ഇറങ്ങി  . ഇപ്പോൾ അവിടെ നിന്നും നേരെ നോക്കിയാൽ യമുന നദി കാണാം. അപ്പോഴാണ് ഗൈഡ് ഒരു പ്രധാന കാര്യം ഞങ്ങളെ കാണിച്ചത് . യമുന നടിയുടെ നേരെ മുന്നിൽ നമ്മൾ നിൽക്കുന്ന താജ് മഹലിന്റെ നേരെ എതിർവശത്തുള്ള സ്ഥലം. ഏകദേശം മാർക്ക് ചെയ്തു വെച്ചിരിക്കുന്ന പോലെ. ഇതേ ആകൃതിയിലും വലുപ്പത്തിലും നില്കുന്നത് കണ്ടത് .ഷാഹ്‌ജഹാന് ഒരു താജ്മഹൽ കൂടി പണിയിപ്പിക്കാൻ താല്പര്യം ഉണ്ടായിരുന്നത്രെ - ബ്ലാക്ക് താജ് മഹൽ

താജ്മഹലിന്റെ പുറകു വശം . യമുന നദിയും , അക്കരെയിൽ ബ്ലാക്ക് താജ്മഹലിന്റെ കല്ലുകൾ പാകിയത് പോലെ കാണാം 
 ബ്ലാക്ക് താജ് മഹൽ 

ഷാജഹാന്റെ മരണ ശേഷം , മൃദ ദേഹം അവിടെ സംസ്കരിക്കണം എന്നായിരുന്നു അദ്ദേത്തിന്റെ ആഗ്രഹം എന്ന് പറയുന്നു . അതിനായി യമുനയുടെ തീരത്തു , ഇപ്പോൾ നിൽക്കുന്ന താജ് മഹലിനു നേരെ എതിർ വശത്തു ഒരു ബ്ലാക്ക് താജ് മഹൽ പണിയാൻ പ്ലാൻ ചെയ്‌തിരുന്നു പോലും താജ് മഹലിൽ മുംതാസും, നേരെ കാണുന്ന ബ്ലാക്ക് താജ് മഹലിൽ ഷാഹ്‌ജഹാനും , നേരെ മുന്നിൽ ഏകദേശം മാർക്ക് ചെയ്തു വെച്ചിരിക്കുന്ന പോലെ കല്ലുകൾ പാകിയിരിക്കുന്നു . ആദ്യമായി ആണ് ഞാൻ ഇത് കേൾക്കുന്നത് . ഇവിടെ നിന്നും നോക്കിയാൽ അത് സത്യമാണെന്നു തോന്നും വിധം കല്ലുകളും പാകി ഇരിക്കുന്നു

ഏതായാലും ഷാജഹാന്റെ ആ പ്ലാനിംഗ് നടന്നില്ല. അതിനു പുറകിൽ ഒരു പാട് കഥകൾ  കേൾക്കുന്നു. ഷാജഹാന്റെ മകൻ ഔരംഗസീബ് അപ്പോയെക്കും രാജ ഭരണം തട്ടി എടുത്തു , ഷാഹ്‌ജഹാനെ തടവിൽ ആക്കി എന്നും . ഷാജഹാന്റെ ധൂർത്തും തടയാൻ ആണെന്നും , അതല്ല രാജ ഭരണം മോഹിച്ചു ആണെന്നും രണ്ടും പറഞ്ഞു കേൾക്കുന്നു.

ഏതായാലും ഞങ്ങൾ താജ് മഹലിനു  മുകളിൽ പ്രധാന കെട്ടിടത്തിന്  ചുറ്റും കറങ്ങി മുന്നിലൂടെ ഇറങ്ങി . നേരെ റോയൽ പാലസിന്റെ അടുത്ത് കൂടെ നടന്നു. അന്ന് കാലത്തു പ്രധാന രാജാക്കന്മാരും വിശിഷ്ട്ട അധിതികളെയും സത്ക്കരിക്കാൻ  രൂപ കല്പന ചെയ്‌തതാണ് ആ റോയൽ പാലസ്. ഞങ്ങൾ താജ്മഹലിന്റെ വലതു വശത്തുള്ള മര തണലിലൂടെ ,  റൗൾ പാലസ് കണ്ടു , മുൻവശത്തെ പ്രധാന കവാടം ലക്ഷ്യമാക്കി നടന്നു .അങ്ങനെ ഞങ്ങളുടെ ജീവിതത്തിൽ തന്നെ ഒരു പ്രധാന അദ്ധ്യായം അന്ന് കണ്ടു .

എന്റെ ജീവിതത്തിൽ കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട സ്ഥലം ഏതാണെന്നു  ചോദിച്ചാൽ എനിക്ക് ആദ്യം പറയുന്ന സ്ഥലങ്ങളിൽ താജ്മഹൽ ഉണ്ടാകും.  തികഞ്ഞ മനസ്സോടു കൂടി ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. ഇറങ്ങിയപ്പോൾ തെരുവ്  കച്ചവടക്കാർ കൂടിയിരുന്നു. താജ്മഹലിന്റെ ഒരു ചെറിയ പ്രതിമ ഞങ്ങൾ വാങ്ങി , ഇറങ്ങി വാൻ കിടക്കുന്ന സ്ഥലത്തേക്ക് ഓട്ടോയിൽ തന്നെ തിരിച്ചു . അവിടെ നിന്നും ഞങ്ങൾ പോകേണ്ടത് ആഗ്ര കോട്ടയിലേക്കാണ്. ആഗ്രയിലെ കോട്ട  .

NB: താജ്മഹൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക് , അതി രാവിലെ പോകണം.ഇന്നലെ വെയില് വരുന്നതിനു മുൻപ് എല്ലാം കണ്ടു ഇറങ്ങാനാകു കഴിവതും പൂർണ ചന്ദ്രൻ ഉള്ള ദിവസത്തെ പോകാൻ ശ്രമിക്കുക.  ഞങ്ങളുടെ ജോലി സംബന്ധമായി അങ്ങനെ പോകാൻ സാധിച്ചില്ല. പൂർണ ചന്ദ്രൻ ഉള്ള ദിവസങ്ങളിൽ താജ്മഹൽ രാത്രിയിലും തുറക്കും

ആഗ്ര കോട്ട  

താജ് മഹൽ കണ്ടു നേരെ ഞങ്ങൾ ആഗ്രയിലെ റെഡ് ഫോർട്ടിൽ എത്തി . സാമാന്യം നല്ല വെയിലായിരുന്നു അന്ന്. അത് കാരണമുള്ള ചൂട് കാലാവസ്ഥയും  . 1638 വരെ മുഗൾ സാമ്രാജ്യം ഇവിടെ നിന്നുമായിരുന്നു ഭരിച്ചിരുന്നത് അതിനു ശേഷം ഡൽഹി റെഡ് ഫോർട്ടിൽ  ആയിരുന്നു ബാക്കി  ഭരണം ,

1526 ൽ പനിപട് യുദ്ധത്തിൽ ഇബ്രഹിം ലോടിയെ പരാജയപ്പെടുത്തി ബാബർ ആഗ്ര കോട്ടയിൽ  ഭരണം തുടങ്ങി .

1530 ൽ  ബാബറിന്റെ മകൻ ഹുമയൂൺ അവിടെ ഭരണംതുടങ്ങി  . പിന്നീട് ആദിൽ ഷാ സൂരി,  യുദ്ധം വഴി ഹുമയൂൺ ചക്രവർത്തിയുടെ കയ്യിൽ കോട്ടയുടെ  ഭരണം ഏറ്റെടുത്തു , ഹുമയൂൺ ചക്രവർത്തി വീണ്ടും യുദ്ധം വഴി കോട്ട പിടിച്ചെടുത്തു . പക്ഷെ ആദിൽ  ഷാ സൂരിയുടെ ജനറൽ വീണ്ടും കോട്ടയുടെ  ഭരണം ഏറ്റെടുത്തു.

1558- അങ്ങനെ അവസാനം  ഹുമയൂണിന്റെ മകൻ അക്ബർ ചക്രവർത്തി കോട്ട ഏറ്റെടുത്തു   , 1573 ൽ ആഗ്ര കോട്ടയുടെ പണി മുഴുവൻ അക്ബർ ചക്രവർത്തി തീർത്തു

കോട്ടയുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം അക്ബർ രാജാവിന്റെ കൊച്ചു മകൻ ഷാജഹാനാണ് .തന്റേതായ ചില മാറ്റങ്ങൾ വരുത്തി ഷാജഹാൻ ചക്രവർത്തി കോട്ടയുടെ ഭംഗി കൂട്ടി .

വിധിയുടെ രൂപം മറ്റൊരു രീതിയിൽ ആയിരുന്നു . ഷാജഹാന്റെ മകൻ ഔരംഗസേബ് ഷാജഹാനെ അവസാന കാലത്തു തടവിൽ ഇട്ടതും ഈ കോട്ടയിൽ ആയിരുന്നു .

ദൂരെ  താജ്മഹൽ , ആഗ്ര കോട്ടയിൽ നിന്നുമുള്ള കാഴ്ച 


ആഗ്ര കോട്ടയിൽ  നിന്നും നോക്കിയാൽ താജ്മഹൽ കാണാം . ഞങ്ങൾ അവിടെ എല്ലാം നടന്നു കണ്ടു. അവിടെ ഒരു സ്ഥലത്തു വെച്ചാണ് വിചിത്രമായഒരു കാര്യം ഗൈഡ് ഞങ്ങൾക്ക് കാണിച്ചു തന്നത് . കോട്ടയുടെ ഒരു പ്രത്ത്യേക സ്ഥലത്തു നിന്നും നോക്കിയാൽ താജ്മഹൽ  ശെരിക്കും കാണാം, അവിടെ നിന്നും നമ്മൾ പുറകിലേക്ക്,അതായതു താജ്മഹലിന് എതിർ വശത്തേക്ക് നടന്നാൽ , താജ്മഹലിന്റെ വലുപ്പം കൂടുന്നത് പോലെ തോന്നും . വീണ്ടും നടന്നു അടുത്തോട്ടു വന്നാൽ താജ്മഹലിന്റെ വലുപ്പം കുറയുന്നത് പോലെയും.

ഗൈഡ് ഒരു തൂണിൽ  മൊബൈൽ ടോർച്ച അടിച്ചു കാണിച്ചു. അപ്പോഴാണ് ഞങ്ങൾ ശ്രദിച്ചതു ആ തൂണുകളിൽ എല്ലാം എന്തോ തിളങ്ങുന്ന വസ്തുക്കൾ, ബ്രട്ടീഷുകാരും വേറെ ഒരു പാട് രാജാക്കന്മാരും ഇത്രയും കൊള്ളയടിച്ചിട്ടു പോലും ഇത്ര ബാക്കി ഉണ്ടെങ്കിൽ , അന്നത്തെ കാലത്തു ഈ കോട്ട എത്ര മനോഹരമായിരുന്നു എന്ന് ഊഹിക്കാവുന്നതേ ഉള്ളു.

ആഗ്ര കോട്ടയിൽ നിന്നും  
കോട്ടയുടെ ഒരു സൈഡിൽ ഒരു ബോർഡ് വായിച്ചു. ഒരു സ്വർണം അടങ്ങിയ നൂല് അതിൽ മണികൾ കെട്ടിയിരുന്നു. അത് താഴത്തേക്കു നീട്ടി കെട്ടിയിരിക്കുന്നു. നാട്ടിലെ ആർക്കു വേണേലും രാജാവിനോട് നേരിട്ടു പരാതി പറയാനുണ്ടെങ്കിൽ ആ മണികൾ പിടിച്ചു കുലുക്കിയത് മതി .ജഹന്ഗീർ ചക്രവർത്തിയുടെ കാലത്തു സ്ഥാപിച്ചതായിരുന്നു അത്. കോട്ടയുടെ മുകളിൽ നിന്നും യമുന നദിയും ഒപ്പം താജ്മഹലും കാണാവുന്നതാണ്. ബ്ലാക്ക് താജ് മഹൽ കൂടി ഉണ്ടായിരുനെങ്കിൽ എന്താവുമായിരുന്നു ആ കാഴ്ച എന്ന് ആലോചിച്ചു പോയി.   അവിടെ കാഴ്ചകൾ കണ്ടു ഞങ്ങൾ ഇറങ്ങി . ഉച്ച ഭക്ഷണം കഴിച്ചു നേരെ പോയത് അക്ബർ ചക്രവർത്തിയുടെ ശവ കുടീരത്തിലേക്കാണ്

അക്ബർ ടോംബ് 

ഞങ്ങൾ അക്ബർ ടോമ്പിൽ  എത്തി . അക്ബറിന്റെ മകൻ ജഹാന്ഗീർ ആണ് അക്ബർ ടോംബ് നിർമ്മിച്ചത് . തികച്ചും ശാന്തമായ  ഒരു സ്ഥലം . 1613 ൽ ആണ് പണി തീർത്തത്

ഒരു കാലത്തു രാജ്യം അടക്കി  ഭരിച്ചിരുന്ന അക്ബർ രാജിന്റെ ശവ കുടീരം കാണാൻ ഞങ്ങൾ നടന്നു. ഒരു വലിയ കെട്ടിടത്തിന്റെ താഴെ ഒരു ഇട  വഴിയിലുടെ നടന്നു. അക്ബർ ചക്രവർത്തിയുടെ ശവ കുടീരം. 1556 മുതൽ 1605 വരെ ആയിരുന്നു അക്ബർ ചക്രവർത്തിയുടെ ജീവിതം അച്ഛൻ ഹുമയൂൺ, മകൻ ജഹന്ഗീർ, കൊച്ചു മകൻ ഷാജഹാൻ .മുഗൾ രാജാക്കന്മാരിൽ ഏറ്റവും പ്രസിദ്ധൻ ആയിരുന്നു അക്ക്ബർ ചക്രവർത്തി . മുഗൾ ഇന്ത്യ ഏറ്റവും ശക്‌തിയായി രൂപപ്പെട്ടതും അക്ബറിന്റെ കാലഘട്ടത്തിൽ ആയിരുന്നു .

എന്നാൽ അക്ബർ ടോമ്പിലും അക്രമങ്ങൾ നടന്നു 

അക്ബറിന്റെ കൊച്ചു മകന്റെ മകൻ  ഔരംഗസേബ് (ഷാജഹാന്റെ മകൻ ) ഹിന്ദു ക്ഷേത്രങ്ങളെ നശിപ്പിക്കുന്നതിലും , അദ്ദേഹത്തിനെ പ്രവർത്തിയിലും കലി പൂണ്ട ജാട്ട് വംശജർ 1681 ൽ ആഗ്ര പിടിച്ചടക്കുകയും , അക്ബർ ടോംബ് കൊള്ളയടിക്കുകയും ചെയ്തു . തന്റെ മുൻഗാമി ഗോകുലയുടെ  കൊലക്കു പ്രതികാരം ചെയ്യാനെന്ന വണ്ണം, ജാട്ട് വംശജനായ രാജ റാം സിംഗ് ,  അക്ബർ ടോംബ് കൊള്ളയടിക്കുകയും , അക്ബർ ചക്രവർത്തിയുടെ ശവ കല്ലറ തുറന്നു , എല്ലുകൾ കത്തിച്ചതായി  പറയപ്പെടുന്നു  - link from wikipedia .

പിന്നീട് ഔരംഗസേബിന്റെ നിർദേശപ്രകാരം , അദ്ധേഹത്തിന്റെ കമ്മാണ്ടർ , ജാട്ട് വംശക്കാർക്കെതിരായി ആക്രമണം തുടങ്ങിയതായും 1688 ൽ  രാജ റാം സിങിന്റെ വധിച്ചു ,ശിരസ്സ് ഔരംഗസീബിന് അയച്ചു കൊടുത്തതായും പറയപ്പെടുന്നു link from wikipedia .

NB: ആഗ്രയിൽ വരുന്നവർ കണ്ടിരിക്കേണ്ട  സ്ഥലമാണ് അക്ബർ ടോംബ്

അടുത്തതായി ഞങ്ങൾ പോയത് ജമാ മസ്ജിദ് ലക്ഷ്യമാക്കി ആയിരുന്നു .

ജമാ മസ്ജിദ് 

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പള്ളികളിൽ ഒന്നാണ് ആഗ്രയിലുള്ള ജമാ മസ്ജിദ് . 1648 ൽ ഷാജഹാന്റെ മകളായ ജഹനറ ബീഗം ആണ് ഈ പള്ളി നിർമ്മിച്ചത് . കുറച്ചു പടികൾ കയറി വേണം പള്ളിയിൽ എത്താൻ . ഞങ്ങൾ . അതി വിശാലമായ സ്ഥലമായിരുന്നു അത്. ആഗ്രയിൽ വരുന്നവർ തീർച്ചയായും ഇവിടെ വരണം 

NB: ആഗ്രയിൽ വരുന്നവർ കണ്ടിരിക്കണം 

അങ്ങനെ ഞങ്ങൾ അവിടെ നിന്നും തിരിച്ചു. ഞങ്ങൾ താമസിക്കുന്ന ഹോട്ടലിലേക്ക്, പോകുന്ന വഴിക്കു കുറച്ചു ഷോപ്പിങ്ങും നടത്തി. ആഗ്രയിലെ പ്രസിദ്ധമായ ആഗ്ര പേട്ട വാങ്ങി. വെള്ളരിക്കയും പഞ്ചസാര ലായനിയും കൊണ്ടുണ്ടാക്കിയ ഒരു മധുര പലഹാരം . അതും കുറച്ചു വാങ്ങി ഞങ്ങൾ ഹോട്ടലിൽ എത്തി. 

ആഗ്ര വളരെ നല്ല അനുഭവങ്ങൾ സമ്മാനിച്ചു  .  താജ് മഹൽ ഒരിക്കലെങ്കിലും ഒരാൾ കണ്ടിരിക്കേണ്ട കാര്യമാണെന്ന് തീർത്തും ബോധ്യമായി . ഇത് വായിക്കുന്ന ആകുകൾ , താജ് മഹൽ ഇത് വരെ കനത്ത ആളുകളാണേൽ ,  തീർച്ചയായും താജ് മഹൽ കാണാൻ ശ്രമിക്കണം . ആഗ്രയിലേക്കു മാത്രമായിട്ട്‌ ഒരു യാത്ര പോയാലും ഒരിക്കലും നഷ്ടമാകില്ല.

നല്ല അനുഭവങ്ങളുമായി ആഗ്ര യാത്ര ഇവിടെ അവസാനിച്ചു ഇനിയുള്ളത്  ജയ്‌പൂർ ആണ് . പോകുന്ന വഴിക്കു ഫാതെർപുർ സിക്രിയിലും കയറണം 

തുടരും  ......എന്‍റെ ഡൽഹി - ആഗ്ര - ജയ്‌പൂർ യാത്ര- ഭാഗം നാല് 

എന്‍റെ ഡൽഹി - ആഗ്ര - ജയ്‌പൂർ യാത്ര ( 2 )

ഭാഗം രണ്ട് -വൃന്ദാവൻ , മഥുര 

ദിവസം 4: 
ഡൽഹി കാഴ്ചകൾ എല്ലാം കണ്ടു ഞങ്ങൾ നേരെ ആഗ്ര ലക്ഷ്യമാക്കി തിരിച്ചു . ആഗ്രയിലേക്കു വൃന്ദാവൻ -  മതുര  വഴി ആണ് പോകുന്നത്. അത് കൊണ്ട് പോകുന്ന വഴിക്കു മതുര യിലും വൃന്ദാവനിലും കയറുകയും ചെയ്യാം എന്ന് വിചാരിച്ചു യാത്ര തുടങ്ങി .രാവിലെ ഡൽഹിയിൽ നിന്ന്നും തിരിച്ചു ഉച്ച കഴിഞ്ഞപോയേക്കും വൃന്ദാവൻ എത്തി.

വൃന്ദാവൻ 

ഉത്തർപ്രദേശിലുള്ള , മതുര  ജില്ലയിൽ ആണ് വൃന്ദാവൻ . ശ്രീ കൃഷ്ണ ഭഗവൻ തന്റെ കുട്ടികാലം വൃന്ദാവനിൽ ചിലവഴിച്ചതായി വിശ്വസിക്കുന്നു . 

ഞങ്ങൾ അവിടെ ഇറങ്ങി . ട്രാവൽസിന്റെ ഭാഗമായി ഒരു  ഗൈഡ് ഞങ്ങളെയും കൊണ്ട് വൃന്ദാവനിലെ  കാഴ്ചകൾ കാണാൻ ഇറങ്ങി . ഗൈഡ് അതി വിനയത്തോടു കൂടി ആയിരുന്നു സംസാരിച്ചിരുന്നത് ആദ്യം നടന്നു  എത്തിയത് ഗോവിന്ദ ദേവ് ക്ഷേത്രത്തിലേക്കാണ് . 1590 അക്ബർ ചക്രവർത്തി കൊടുത്തു അയച്ച റെഡ് സാൻഡ് സ്റ്റോണിൽ രാജ മാന് സിംഗ് നിർമിച്ച ക്ഷേത്രം ആണ് ഗൈഡ്  ക്ഷേത്രത്തിലെ കാര്യങ്ങൾ എല്ലാം പറഞ്ഞു തന്ന് കൊണ്ടിരുന്നു , അവിടെ വരുന്നവർ സന്തോഷവാന്മാർ ആയിരിക്കണം എന്നും , എല്ലാവരോടും കൈകൊട്ടി ചിരിക്കാനും ജയ് കൃഷ്ണ വിളിക്കണം എന്നും പറഞ്ഞു.  ക്ഷേത്രം ഔരംഗസീബ് രാജാവ് നശിപ്പിക്കാൻ ശ്രമിച്ചു എന്നും , വിഗ്രഹത്തിനു അടുത്ത് എത്തിയപ്പോൾ  രാജാവിന്  പെട്ടന്ന്  കാഴ്ച  പോയി എന്നുമുള്ള കഥകൾ പറഞ്ഞു .



ഗോവിന്ദ ദേവ് ക്ഷേത്രം

അവിടെ 5000ൽ  പരം ക്ഷേത്രങ്ങൾ ഉണ്ടെന്നും , ഒരു ദിവസം കൊണ്ട് മുഴുവൻ കാണാൻ സാധിക്കില്ല എന്നും പറഞ്ഞു. പ്രധാനപ്പെട്ട സ്ഥലങ്ങൾ കാണിച്ചു തരാം എന്ന് പറഞ്ഞു നടന്നു .ഒരു അല്പം ഇടുങ്ങിയ, ഒരു അല്പം ഭയം തോന്നിപ്പിക്കുന്ന വഴികളിലൂടെ ഞങ്ങളെ കൊണ്ട് പോയി . കുരങ്ങന്മാരുടെ ശല്യം വളരെ അധികമായുണ്ട് . സാധന സാമഗ്രികൾ ശെരിക്കും ശ്രദ്ധിക്കേണ്ടതായി ഉണ്ട്

ഞങ്ങളെ നേരെ എത്തിച്ചത് വിധവകൾ താമസിക്കുന്ന ആശ്രമ സ്ഥലത്തേക്ക് ആണ് .  അവർക്കു സംഭാവന കൊടുത്താൽ നമ്മൾക്ക് വേണ്ടി പ്രാർത്ഥിക്കും  എന്ന് ഗൈഡ് പറഞ്ഞു .

അടുത്തതായി കൊണ്ട് പോയത്  കൃഷ്ണ ഭഗവാനും രാധയും നിർത്തം  ചെയ്ത സ്ഥലത്തേക്കാണ് . അവിടെ കുറെ  ചെടികൾ കണ്ടു,  അവയെല്ലാം ഈരണ്ടു  ചെടികൾ വീതം കൂടി കലർന്നു ഇരിക്കുന്നു . രാധയും കൃഷ്ണനും ഒരുമിച്ചു നിർത്തം  ചെയ്‌തത്‌ സൂചിപ്പിക്കുന്നു എന്നാണ് ഗൈഡ് പറഞ്ഞത് .ഇപ്പോഴും രാത്രി കാലങ്ങളിൽ നിർത്തം  ചെയ്യുന്നുണ്ടെന്നും , ആരും അവിടെ നോക്കാൻ പാടില്ല എന്നും , നോക്കിയാൽ മരണം വരുമെന്നും ഗൈഡ് പറഞ്ഞു . അവിടെ തന്നെ ഒന്ന് രണ്ടു കല്ലുകൾ  കണ്ടു. അതൊക്കെ അവിടേക്കു രാത്രിയിൽ നോക്കാൻ ശ്രമിച്ചവർ  ആണെന്നാണ് ഗൈഡ് പറഞ്ഞത് .   അവിടെ ഉള്ള ഒന്ന് രണ്ടു ചെറിയ ക്ഷേത്രങ്ങളിൽ ദർശനം നടത്തി . ഗൈഡ് പറഞ്ഞു , ഇനി നമ്മൾ പോകാൻ പോകുന്നത് ശ്രീ കൃഷ്ണ ഭഗവാന്റെ ഭവനത്തിലേക്കാണെന്നു .

ഇനിയായിരുന്നു തട്ടിപ്പിന്റെ യഥാർത്ഥ രൂപം 

ഞങ്ങൾ എല്ലാവരും കൃഷ്ണ ഭഗവാന്റെ ഭവനം  കാണാൻ ആശ്‌ചര്യത്തോടെ കൊതിച്ചു  നടന്നു .  ഗ്രഹത്തിന്റെ മുൻപിൽ എത്തി. അവിടെ ആരും ഇല്ല.

 ( നമ്മുടെ നാട്ടിലെ ഏതൊരു ചെറിയ ക്ഷേത്രത്തിൽ പോലും കുറച്ചു ആളുകൾ കാണും, ഇവിടെ  ശ്രീ കൃഷ്ണ ഭഗവാന്റെ വീടിനു മുന്നിൽ ആരും ഇല്ല എന്നത് ആശ്ചര്യം തന്നെ ... ...........................................

തുടർന്ന് വായിക്കു  )

ആ  ഗ്രഹത്തിന് പുറത്തു ഒരാൾ പൂക്കൾ വിൽക്കുന്നു. അത് വാങ്ങാൻ ഗൈഡ് പറഞ്ഞു. അതനുസരിച്ചു ഞങ്ങൾ അത് വാങ്ങി. സ്ത്രീകൾ തലയിലുടെ സാരിയുടെ തുമ്പു ഇടണം എന്ന് ഗൈഡ് പറഞ്ഞു . അങ്ങനെ ഓരോ ഫാമിലിയും ഭർത്താവ്  , ഭാര്യ,  കുട്ടികൾ  ആയി ഉള്ളിൽ കയറി  . ഉള്ളയിലേക്കു കടന്നതും , നടന്നു പോകുന്ന വഴിക്കു കുറെ പേരുടെ പേരുകൾ എഴുതിയ ടൈൽസ് കണ്ടു. അതൊക്കെ ഇതിനു മുൻപ് അവിടെ വന്ന ആളുകളുടെ പേരാണെന്ന് ഗൈഡ് പറഞ്ഞു ( തട്ടിപ്പിന്റെ അടുത്ത മുഖം ) 

അകത്തു ചെന്നപ്പോൾ  , അവിടെ ഒരു സ്വാമി ഇരിക്കുന്നു . ഞങ്ങളോട് അവരവരുടെ ഫാമിലിയും കുട്ടിയുമായി പ്രത്ത്യേകം പ്രത്ത്യേകം ഇരിക്കാൻ പറഞ്ഞു  . ഇതാണ് കൃഷ്ണ ഭഗവാന്റെ വീടെന്നു പറഞ്ഞു . അതിനു ശേഷം പുള്ളി ഇരിക്കുന്നതിന്റെ പുറകിലെ ഒരു കർട്ടൻ മാറ്റി . അതിനു പുറകിൽ കൃഷ്ണ ഭഗവാന്റെ ഒരു രൂപം .ഞങ്ങൾ പുറത്തു നിന്നും വാങ്ങിയ പൂക്കൾ അവിടെ സമർപ്പിക്കാൻ പറഞ്ഞു . ഞങ്ങൾ അത് പോലെ ചെയ്തു .  കുറച്ചു മന്ത്രങ്ങൾ ജപിച്ചു,  നമ്മളോടും അത് പോലെ പറയാൻ പറയും 

അടുത്തതായി എവിടെ നിന്നാണ് വരുന്നത് എന്ന് ചോദിക്കും പിന്നീട് അച്ഛന്റെ പേര് , അഡ്രസ്,  അടുത്തതായി ഒരു രസീതി ബുക്ക് എടുത്തു  എത്ര രൂപയാണ് സംഭാവന നല്കാൻ ആഗ്രഹിക്കുന്നത് എന്ന് ചോദിച്ചു. സംഭാവന എന്തോ ബലമായി ചോദിക്കുന്ന ഒരു ഫീൽ ഉണ്ടായി.  ഇങ്ങനെ ഒരു കാര്യത്തെ പറ്റി ഗൈഡും ഞങ്ങളോട് പറഞ്ഞില്ല. നമ്മൾ പരസ്പരം സംസാരിക്കാൻ തുടങ്ങിയപ്പോൾ ഞങ്ങളെ ശക്തമായി തടഞ്ഞു . പരസ്പരം സംസാരിക്കരുത് എന്നും ,  എത്ര രൂപയാണ് കൊടുക്കാൻ ഉദേശിക്കുന്നത് എന്ന് പറയണം എന്നും പറഞ്ഞു. ഞാൻ 500 എന്ന് പറഞ്ഞു . ആ സ്വാമി  അപ്പോൾ 6000 ആണ് മിനിമം  വേണ്ടത് എന്ന് പറഞ്ഞു. അടുത്ത് വിധവകളുടെ വീടാണെന്നും അവിടേക്കു സംഭാവന സമർപ്പിക്കണം എന്നും , പറഞ്ഞു . അത്ര തുക ഇല്ലെങ്കിൽ 2500 രൂപ എങ്കിലും വേണം, പശു പരിപാലനത്തിന് ആണെന്നും പറഞ്ഞു . അങ്ങനെ വിധവകളുടെ പേരിലും പശു പരിപാലനത്തിന്റെ പേരിലും വില പേശൽ തുടങ്ങി. തട്ടിപ്പു മനസിലാക്കിയ  ഞങ്ങളുടെ കൂടെ വന്ന ബന്ധു പൊട്ടിതെറിച്ചു . ഭാഗ്യവശാൽ  അത് കേട്ട്  സ്വാമിയും ഞെട്ടി. എങ്ങനെയൊക്കെയോ  അവിടെ നിന്നും ഞങ്ങൾ 600 രൂപ കൊടുത്തു രക്ഷപെട്ടു .

അവിടെ പോകുന്നവരുടെ പ്രത്ത്യേക  ശ്രദ്ധയ്ക്ക് . 

വളരെ കുറച്ചു ക്യാഷ് മാത്രം എടുക്കുക . കുരങ്ങന്മാരുടെ ശല്യം വളരെ അധികം ഉണ്ട്. നിങ്ങളുടെ സാധന സാമഗ്രികൾ നിങ്ങൾ തന്നെ വളരെ സൂക്ഷിക്കുക . ഗൂഗിളിൽ ശെരിക്കും നോക്കിയിട്ടു പോകുക , തട്ടിപ്പിന് ഇരയാവാതെ ഇരിക്കാൻ ശ്രമിക്കുക

അവിടെ നടന്ന കാര്യങ്ങൾ ഞാൻ ഒന്നും കൂടി ഓർത്തു .

1  ആദ്യത്തെ ക്ഷേത്രം ശെരിയാണെന്നു വിക്കിപീഡിയ നോക്കിയപ്പോൾ മനസിലായി.
2 പിന്നീട്  വിധവകൾ താമസിക്കുന്ന ആശ്രമത്തിലേക്കു  പോകും
3 പിന്നെ രാധയും കൃഷ്ണനും നിർത്തം കളിച്ച സ്ഥലം . അവിടെ രാത്രിയിൽ ഇപ്പോഴും നിർത്തം കളിക്കാറുണ്ട് എന്നും, അവിടേക്കു രാത്രിയിൽ നോക്കിയാൽ മരണം വരെ സംഭവിക്കാം എന്നുമുള്ള കഥകൾ  ,  അങ്ങനെ നോക്കിയപ്പോൾ  മരണം സംഭവിച്ച ആളുകളാണെന്നു  പറഞ്ഞു ഒന്ന് രണ്ടു കല്ലുകൾ  കാണിച്ചു. ഒട്ടും വിശ്വസനീയമായി തോന്നിയില്ല. ഏതായാലും അവിടെ നിന്നും അവസാനത്തെയും , പ്രദാന തട്ടിപ്പു കേന്ദ്രമായ സ്ഥലതെത്തി

4 . ഭഗവാന്റെ വീടാണെന്ന് പറഞ്ഞു ഒരു വീട് കാണിക്കും. അവിടെ കയറുമ്പോൾ ശ്രധികുക .നിങ്ങളെ മാനസികമായി തളർത്തുന്ന രീതിയിൽ ആയിരിക്കും പെരുമാറുക  നിങ്ങളുടെ കയ്യിൽ കുറഞ്ഞ തുക മാത്രം വെക്കുക.  അവിടെ നടക്കുന്ന കാര്യങ്ങൾ ഓർഡറിൽ താഴെ എഴുതിയിട്ടുണ്ട്‌

1.   ആദ്യം  പൂക്കൾ വാങ്ങാൻ പറയും
2.  സ്ത്രീകളോട് സാരിയുടെ തുമ്പു   തലയിലൂടെ ഇടാൻ പറയും
3.  അവരവരുടെ കുടുംബങ്ങളായി കയറാൻ പറയും
4. പോകുന്ന വഴിക്കു ടൈൽസ് പേര് കാണിച്ചു, ഇവരൊക്കെ മുൻപ് വന്നിട്ടുള്ളവരെന്നു പറയും
5.  സ്വാമി ഒരു കർട്ടൻ മാറ്റി ഭഗവാന്റെ ഒരു രൂപം കാണിക്കും
6.  അഡ്രസ്സും മറ്റും ചോദിച്ചു എത്ര രൂപയാണ് സംഭാവന കൊടുക്കത് എന്ന് ചോദിക്കും .
7.  പരസ്പരം സംസാരിച്ചാൽ , അതിനെ തടുക്കും,
8. സംഭാവന കൊടുക്കാൻ നിര്ബന്ധിപ്പിക്കും

9 . എന്തിനാ  കൃഷ്ണ ഭഗവാനെ എന്നെ ഇവിടെ എത്തിച്ചത് എന്നും പറഞ്ഞു നിങ്ങൾ അവിടെ നിന്നും ഇറങ്ങും

ശെരിക്കും ഭയപ്പെടുത്തുന്ന രീതിയിൽ ആയിരുന്നു വൃന്ദാവൻ ഞങ്ങൾക്കു സമ്മാനിച്ചത്. കേരളം എത്ര സുന്ദരവും ശാന്തവും ആണെന്ന് ശെരിക്കും അവിടെ നിന്നും ഞാൻ ആലോചിച്ചു .  കൃഷ്ണ ഭഗവൻ കളിച്ചു നടന്ന സ്ഥലം കാണാൻ വന്ന ഞങ്ങൾ നിരാശരായിട്ടായിരുന്നു മടങ്ങിയത്. ആ ഒരു മഹത് സ്ഥലത്തെ , ഇത് പോലെ ആളുകൾ തട്ടിപ്പു നടത്തുന്നത് കണ്ടു ഞങ്ങൾ എല്ലാരും ഞെട്ടി. നിരാശനായി വാനിൽ കയറിയ ഞാൻ ഗൂഗിളിൽ ഒന്ന് നോക്കി , വൃന്ദാവനെ പറ്റി . ശെരിക്കും ഞാൻ ഞെട്ടി പോയി . ഞങ്ങൾക്കുണ്ടായ അതേ അവസ്ഥ ഒരു പാട് ആളുകൾക്ക് അതും അതേ രീതിയിൽ തന്നെ സംഭവിച്ചിരിക്കുന്നു .ഏതായാലും പൂർണ നിരാശരായി ഞങ്ങൾ തിരിച്ചു മതുര  ലക്ഷ്യമാക്കി ഇറങ്ങി .

അവിടേക്കു പോകുന്നവർ  കൂടുതൽ വായിക്കാനായി  ഒരു ലിങ്ക് ഞാൻ ഇവിടെ ഇടുന്നു.

https://www.tripadvisor.in/ShowTopic-g951350-i15414-k4607557-o50-Beware_of_guides_in_vrindavan-Vrindavan_Mathura_District_Uttar_Pradesh.html#90530175

https://www.tripadvisor.in/ShowTopic-g951350-i15414-k8133966-Please_be_alert_with_guides_when_you_are_in_Vrindavan-Vrindavan_Mathura_District_Uttar_Pra.html

https://www.mouthshut.com/review/Vrindavan-review-rlqnmtqrqm

NB: മുകളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ എല്ലാം വായിച്ചിട്ടു നിങ്ങൾക്കു വൃന്ദാവൻ  പോകാം .

മതുര  


ഒരു അല്പം മുൻപ് വളരെ മോശം അവസ്ഥ ഉണ്ടായതു കൊണ്ട് മതുര യിൽ ശെരിക്കും ശ്രദ്ധിച്ചിരുന്നു . അവിടെയും ഞങ്ങളെ കാത്തു ഒരു ഗൈഡ് ഉണ്ടായിരുന്നു .

കൃഷ്ണ ഭഗവാന്റെ ജന്മ സ്ഥലമായി ആണ് മതുര  അറിയപ്പെടുന്നത് . ഉത്തർപ്രദേശിൽ ആണ് മതുര . വൃന്ദാവനിൽ നിന്നും ഏകദേശം 11 കിലോമീറ്റര് ആണ് മധുരയിലേക്ക് ഉള്ളത് . ഡൽഹിയിൽ നിന്നും ഏകദേശം 150 കിലോമീറ്റര് ദൂരം വരും . ഇവിടെ നിന്നും ആഗ്രയിലേക്കു ഏകദേശം 50 കിലോമീറ്റര് ദൂരമാണ് ഉള്ളത് .

അവിടെ ഗൈഡ് ഞങ്ങളെ ആദ്യം കൊണ്ട് പോയത് കൃഷ്ണ ജന്മഭൂമി മന്ദിറിലേക്കാണ് . ഉത്തർപ്രദേശിൽ ആണ് മതുര . വൃന്ദാവനിൽ നിന്നും ഏകദേശം 11 കിലോമീറ്റര് ആണ് മധുരയിലേക്ക് ഉള്ളത് . ഡൽഹിയിൽ നിന്നും ഏകദേശം 150 കിലോമീറ്റര് ദൂരം വരും . ഇവിടെ നിന്നും ആഗ്രയിലേക്കു ഏകദേശം 50 കിലോമീറ്റര് ദൂരമാണ് ഉള്ളത് .

അവിടെ ഗൈഡ് ഞങ്ങളെ ആദ്യം കൊണ്ട് പോയത് കൃഷ്ണ ജന്മഭൂമി മന്ദിറിലേക്കാണ് . അവിടെ നിന്നും കൃഷ്ണൻ ജനിച്ച കല്ലറയിലുഉടെ കയറി പുറത്തു ഇറങ്ങി . ഒരു പാട് ആളുകൾ ഉണ്ടായിരുന്നു ക്ഷേത്രത്തിൽ . കൃഷ്ണ ജപങ്ങളുമായി കൂട്ടം കൂട്ടമായി അതെല്ലാം കണ്ടു പുറത്തു ഇറങ്ങി. അവിടെ അടുത്തുള്ള ക്ഷേത്രത്തിലും കയറി പുറത്തു വന്നു.

വൃന്ദാവനിൽ നിന്നും തീർത്തും വ്യത്യസ്തമായ രീതിയിൽ മതുര  ഞങ്ങൾ കണ്ടു. നമ്മൾ പ്രതീക്ഷിച്ച പോലെ തന്നെ നല്ല ഒരു ഒരു തീർത്ഥാടന കേന്ദ്രം  . അങ്ങനെ അവിടെ നിന്നും ഞങ്ങൾ ഇറങ്ങി . വൃന്ദാവനിലെ ക്ഷീണം ഇവിടെ മാറിയത് പോലെ തോന്നി . ഗൈഡ് കടകളിൽ കയറാനും ഒക്കെ  ചെറുതായി നിർബന്ധിക്കുന്ന പോലെ തോന്നി. വൃന്ദാവനിലെ അനുഭവം ഉള്ളത് കൊണ്ട് അതൊന്നും ഞങ്ങൾ ചെവി കൊണ്ടില്ല . നേരെ ബസിയിൽ കയറി ഞങ്ങൾ ആഗ്ര ലക്ഷ്യമാക്കി തിരിച്ചു.

NB: ഡൽഹിയിൽ നിന്നും ആഗ്രയിലേക്കു പോകുന്നവർ തീർച്ചയായും മതുര യിൽ കയറണം.

തുടരും  ......എന്‍റെ ഡൽഹി - ആഗ്ര - ജയ്‌പൂർ യാത്ര- ഭാഗം മൂന്ന് 

Sunday, February 17, 2019

താര ... !

അന്നൊരു മഴക്കാലം ആയിരുന്നു .


എന്നത്തേയും  പോലെ രാത്രി ഏറെ വൈകി ബാങ്ക് ജോലി കഴിഞ്ഞു  കാർത്തിക്  വീട്ടിൽ എത്തി .  പതിവ്  പോലെ പുറത്തു നിന്നും ഭകഷണം  കഴിച്ചിട്ടുള്ള  വരവായിരുന്നു  . ഇനി ഈ രാത്രി ബാക്കി ഉള്ളത് വീട്ടിലേക്കുള്ള ഫോൺ വിളി. അത് മാത്രമായിരുന്നു . കുളിച്ചു കഴിഞ്ഞു ബെഡിൽ കിടന്നു വീട്ടിലേക്കു ഫോൺ വിളി തുടങ്ങി . 















പെട്ടാണ് ആ ശബ്ദം കേട്ടു 'ടക് ടക് ടക് '.   ഡോറിൽ  ആരോ  മുട്ടുന്ന  ശബ്ദം . നിർത്താതെ ഡോറിൽ മുട്ടി വിളിക്കുന്നു. ശബ്ദം കേട്ട് , കോൾ കട്ട് ചെയ്തു  ഡോർ തുറക്കാൻ വേണ്ടി അവൻ ബെഡ്‌റൂമിൽ നിന്നും മുന്നിലത്തെ റൂമിൽ എത്തി




ഡോർ തുറന്നു ,  

' മുന്നിൽ  ദേ  താര ' . കാർത്തിക്കിന്റെ കൂടെ ബാങ്കിൽ ഒരേ വര്ഷം ജോയിൻ ചെയ്‌തതായിരുന്നു താര. 

കാർത്തിക് ചോദിച്ചു : ' ആ നീയോ? നീ എന്താ ഈ സമയത്തു' ? 

താര ഒന്നും പറഞ്ഞില്ല , 

മഴയിൽ  കുളിച്ചു,കരഞ്ഞു കൊണ്ട്,   തല കുനിച്ചു നിൽക്കുന്ന   താരയെ കണ്ടു കാർത്തിക്  ഒന്നു ഞെട്ടി


 . 
എന്തോ പ്രശ്നം ഉണ്ടെന്നു മനസ്സിലായ കാർത്തിക്  അവളോട് പറഞ്ഞു .

" നീ കയറി ഇരിക്ക് ". 

അവൾ മുൻപിലത്തെ റൂമിലെ സോഫയിൽ ഇരുന്നു . അപ്പോഴും കരഞ്ഞു കൊണ്ടിരിക്കുന്നു . 




കാർത്തിക്  ഒരു ഗ്ലാസ് വെള്ളം എടുത്തു കൊണ്ട് വന്നു പറഞ്ഞു , ' കുടിക്ക് '

എന്താണ് സംഭവിച്ചത് എന്ന് അവളോട് ചോദിച്ചറിയാൻ  തുടങ്ങിയപ്പോഴാണ് ബെഡ് റൂമിൽ  ഫോൺ റിങ് ചെയുന്ന ശബ്ദം കേട്ടത് .














അവൻ താരയോട്  പറഞ്ഞു : നീ വെള്ളം കുടിക്ക്  'ഞാൻ ഇപ്പോൾ വരാം '

കാൾ അറ്റൻഡ് ചെയ്യാനായി റൂമിലേക്ക് പോയി .

ഫോൺ എടുത്തു , കാർത്തിക്കിന്റെയും താരയുടെയും അടുത്ത സുഹൃത്തു രാഹുൽ ആയിരുന്നു വിളിച്ചത് .

രാഹുലിന്റെ ശബ്ദം ഇടറിയിരുന്നു . അവൻ വിങ്ങി വിങ്ങി പറഞ്ഞു , 

" എടാ നമ്മുടെ  നമ്മളുടെ താര"  ....

കാർത്തിക്ക് ചോദിച്ചു:  " താരക്ക് എന്ത് പറ്റി ? " 











രാഹുൽ വിങ്ങി കരഞ്ഞു കൊണ്ട് പറഞ്ഞു : " നമ്മളുടെ താര പോയി " 

കാർത്തിക് പകച്ചു പോയി  . 

രാഹുൽ :-  " ഞാൻ ഇപ്പോൾ താരയുടെ വീട്ടിൽ ആണ് " .  " എന്തോ ആക്സിഡന്റ് ആണെന്നാണ് അറിഞ്ഞത് " .  " നീ വേഗം ഇങ്ങോട്ടു വാ " 

കാർത്തികിന് മറുപടി ഒന്നുമില്ല .എന്ത് പറയണമെന്നും അറിയില്ല . മുന്നിലത്തെ റൂമിൽ ഇരിക്കുന്ന താര മരിച്ചു എന്ന് രാഹുൽ പറഞ്ഞത് കേട്ട് . ഞെട്ടലോടെ  തറയിൽ ഇരുന്നു പോയി , എന്താണ് സംഭവിക്കുന്നതെന്നു അറിയാതെ 











രാഹുൽ ഫോണിലൂടെ പറഞ്ഞു :-  " ഇവിടെ  കുറേ ആളുകൾ കൂടിയിട്ടുണ്ട് "  . " ഞാൻ ഇപ്പൊ കട്ട് ചെയുവാ"  . "  നീ എത്രയും വേഗം ഇങ്ങോട്ടു വാ " .   (രാഹുൽ കാൾ കട്ട് ചെയ്തു) .

എന്ത് പറയണമെന്നറിയാതെ കാർത്തിക്  ഫോൺ ബെഡിൽ വെച്ച്  , താര ഇരിക്കുന്ന  മുന്നിലത്തെ റൂമിലേക്ക് നടന്നു . 

മുൻപിലത്തെ റൂമിൽ എത്തിയ അവൻ  അവിടെ കണ്ടു ...!


















താര  ... !!! 

Friday, February 15, 2019

ഫിസ്റ്റുല (Fistula)

ഫിസ്റ്റുല (Fistula)

എന്റെ മുൻപത്തെ ബ്ലോഗ് വായിച്ചിട്ടുണ്ടാകും എന്ന് വിചാരിക്കുന്നു. ഫിഷറിനെ പറ്റിയുള്ള ബ്ലോഗ്  . ഫിഷർ  പോലെതന്നെ ഫിസ്റ്റുലയെയും  രോഗം എന്ന് പറയാനാവില്ല  . ഫിഷർ, ഫിസ്റ്റുല പൈൽസ് , ഇത് മൂന്നുമാണ് പ്രധാനമായിട്ടും മലദ്വാരമായി ബന്ധപ്പെട്ടിരിക്കുന്ന അവസ്ഥകൾ  . 

എന്റെ ഇന്നത്തെ ബ്ലോഗ് ഫിസ്റ്റുലയെ പറ്റി ആണ് . കുറച്ചു ചോദ്യങ്ങളും ഉത്തരങ്ങളുമായി നമ്മൾക്ക് ഫിസ്റ്റുലയെ കൂടുതൽ  അറിയാം 

1. എന്താണ് ഈ ഫിസ്റ്റുല  ?

മല ദ്വാരത്തിൽ സമീപത്തു മുഖക്കുരു പോലെ  ഒരു കുരു ഉണ്ടാകുന്നു . അത് പിന്നീട് വലുതായി പൊട്ടി അതിലൂടെ പഴുപ്പും രക്തവും പോകുന്നു. ചില ആളുകൾക്ക് അതിലൂടെ മലവും പോകുന്നു . അതായത് മലദ്വാരത്തിനു അടുത്ത് തന്നെ ഉണ്ടാകുന്നു ഒരു വേറെ ട്രാക്ട , ( ട്യൂബ് പോലെ)  ആണ് ഫിസ്റ്റുല .

                       

ഫിഷർ ( Fissure )

ഫിഷർ ( Fissure ) 

https://www.youtube.com/watch?v=xfA74i3zWTs


ഇതിനെ ഒരു രോഗം എന്ന് പറയാനാവില്ല , ഇതൊരു അവസ്ഥ ആണ്  . ഫിഷർ, ഫിസ്റ്റുല പൈൽസ് , ഇത് മൂന്നുമാണ്   പ്രധാനമായിട്ടും മലദ്വാരമായി ബന്ധപ്പെട്ടിരിക്കുന്ന അവസ്ഥകൾ  . ഒരു പാട് പേർക്ക് ഇപ്പോഴും വ്യക്‌തമായി അറിയാത്ത കാരണം കൊണ്ട് തന്നെ ഇത് പലപ്പോഴും അവഗണിക്കപ്പെടുന്നു. അത് കൊണ്ട് തന്നെ ഈ ഫിഷർ പിന്നീട് അബ്സ്സ് ആയോ , ഫിസ്റ്റുല ആയോ,  മാറാനുള്ള സാധ്യത ഉണ്ടാകുന്നു . 

എന്റെ ഇന്നത്തെ ബ്ലോഗ് ഫിഷറിനെ പറ്റി ആണ് . കുറച്ചു ചോദ്യങ്ങളും ഉത്തരങ്ങളുമായി നമ്മൾക്ക് ഫിഷറിനെ പരിചയപ്പെടാം 

1. എന്താണ് ഈ ഫിഷർ ?
മല ദ്വാരത്തിൽ ( anal tract ) വരുന്ന മുറിവിനെ ആണ് ഫിഷർ എന്ന് പറയുന്നത് .

                          



Wednesday, February 13, 2019

എന്‍റെ ഡൽഹി - ആഗ്ര - ജയ്‌പൂർ യാത്ര ( 1 )

എന്‍റെ ഡൽഹി - ആഗ്ര - ജയ്‌പൂർ യാത്ര 

ഭാഗം ഒന്ന് - ഡൽഹി 

കുറേ നാളത്തെ ആഗ്രഹമായിരുന്നു ഡൽഹിയിലേക്ക് ഒന്ന് പോകണം,  താജ്മഹൽ ഒന്ന് കാണണം എന്നൊക്കെ , പക്ഷെ പല വിധ കാരണങ്ങൾ കൊണ്ട് നടന്നില്ല . അങ്ങനെ ഒരു ദിവസം എന്‍റെ സഹോദരി  വിളിച്ചു ഡൽഹിയിലേക്ക് ഒരു ഫാമിലി ടൂർ പോയാലോ എന്ന് ചോദിച്ചു . അങ്ങനെ എന്റെ ഫാമിലിയും അളിയന്റെ ഫാമിലിയും ഒരുമിച്ചു ഒരു ടൂർ പോകാൻ തയ്യാറെടുത്തു . ഡൽഹിയിൽ ഒരു ട്രവേല്സിനെ വിളിച്ചു ഒരു വാൻ ഏർപ്പാടാക്കി . ഫ്ലൈറ്റ് ടിക്കറ്റുകൾ എടുത്തു .എല്ലാം പെട്ടന്നായിരുന്നു . അങ്ങനെ കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് '  ഡൽഹി ആഗ്ര - ജയ്‌പൂർ ' , ഒരു ആഴ്ചത്തെ ടൂർ പ്രോഗ്രാം പ്ലാൻ ചെയ്തു  .



ഒരു വിമാന കാഴ്ച 

എയർ ഇന്ത്യയുടെ വിമാനത്തിൽ ഞങ്ങൾ ഡൽഹിയിൽ എത്തി. ഇതിനു മുന്പും എയർപോർട്ടിൽ പോയിട്ടുണ്ടെങ്കിലും ആദ്യമായി എയർപോർട്ട് കാണുന്ന എന്‍റെ 8 മാസം പ്രായമുള്ള ധ്വനി മോളെ പോലെ തന്നെ ഞാനും എയർപോർട്ട് കാഴ്ചകൾ കണ്ടു നടന്നു. സെൽഫി എടുത്തും കാഴ്ചകൾ ആസ്വദിച്ചും പതുക്കെ പുറത്തു ഇറങ്ങി . ബുക്ക് ചെയ്‌തിരുന്ന ട്രാവെൽസിനെ വിളിച്ചു . ട്രാവൽസിന്റെ സഹായി വന്നു , വാൻ ഡൽഹി എയർപോർട്ടിന്റെ നേരെ മുന്നിൽ വരാൻ പാടില്ല എന്നും,  അത് കൊണ്ട്  ബസ്സിൽ വേണം വാൻ  കിടക്കുന്ന സ്ഥലത്തേക്കു പോകാൻ എന്നും പറഞ്ഞു. ഞങ്ങൾ ബാഗുകൾ എല്ലാം എടുത്തു ബസ്സിൽ വെച്ച് വാൻ കിടക്കുന്ന സ്ഥലത്തേക്ക് എത്തി . 

അവിടെ ഞങ്ങൾക്ക് പോകാനുള്ള വാൻ എത്തി .ഏതാണ്ട് ഉച്ച സമയം ആയി . ആദ്യം ഫുഡ് കഴിച്ചിട്ടു കാഴ്ചകൾ കാണാം എന്ന് വിചാരിച്ചു . ഡ്രൈവറോട് സൗത്ത് ഇന്ത്യൻ ഫുഡ് കിട്ടുന്ന സ്ഥലത്തേക്ക് പോകാം എന്ന് പറഞ്ഞു . അങ്ങനെ ഭക്ഷണം കഴിക്കാൻ ഞങ്ങൾ എത്തിയത് തമിഴ് നാട് ഹൗസ്. നമ്മുടെ കേരളം ഹൗസ് പോലെ  തന്നെ തമിഴ്നാടിന്റെ ഗവണ്മെന്റ് സ്ഥാപനം ആണെന്ന് അറിയാൻ കഴിഞ്ഞു . നല്ല ഒരു ഊണു കഴിച്ചതിനു ശേഷം ഞങ്ങൾ പുറത്തു ഇറങ്ങി . ആദ്യ ലക്‌ഷ്യം നാഷണൽ ഗാന്ധി മ്യുസിയം . 


നാഷണൽ ഗാന്ധി മ്യുസിയം:

                              മ്യുസിയം: മുന്നിലെ കാഴ്ച 

അവിടെ ചില പണികൾ നടക്കുന്നു , അത് കാരണമുള്ള പൊടിയും.ബുക്കുകളും മറ്റു ഡോക്യൂമെന്റുകളും ആയിരുന്നു അവിടുത്തെ ആകർഷണം . അവിടുത്തെ പണി കൊണ്ടുള്ള പൊടി കാരണം  കുറച്ചു നേരം കാഴ്ചകൾ ഒക്കെ കണ്ടു പെട്ടെന്ന് ഇറങ്ങി  .

NB : ബുക്കുകളും ഡോക്യൂമെന്റുകളും ചരിത്ര പടങ്ങളും കാണാൻ ആഗ്രഹിക്കുന്നവർക് ഇഷ്ടമാകും ഈ സ്ഥലം  .


റൂമിൽ പോയി ഒന്ന് ഫ്രഷ് ആയതിനു ശേഷം പുരാന ക്വില കാണാൻ പുറപ്പെട്ടു രാത്രിയിൽ ലേസർ ഷോയ്ക്കുള്ള ടിക്കറ്റ് മുൻകൂട്ടി എടുത്തിരുന്നു . ഏതാണ്ട് ഒരു ആറര ആയപോയേക്കും പുരാണ ക്വിലയിൽ  എത്തി .  ഇരുട്ട് പരന്നതിനാൽ ആ കോട്ട മുഴവൻ ആസ്വദിക്കാൻ ശെരിക്കും കഴിഞ്ഞില്ല . ഇനി ഒരു തവണ കൂടി പോകുമ്പോൾ   വൈകുന്നേരമാകുമ്പോൾ തന്നെ കോട്ടയിൽ എത്തണം എന്ന് തന്നെ മനസ്സിൽ കുറിച്ചിട്ടു.  ലേസർ ഷോ ഹിന്ദിയിലും,  ഇംഗ്ലീഷിലും ഉണ്ട് . ഞങ്ങൾ ഇംഗ്ലീഷ് ലേസർ ഷോയ്ക്കുള്ള ടിക്കറ്റ് ആയിരുന്നു എടുത്തിരുന്നത് . ഞങ്ങൾ ഷോയ്ക്കായി കാത്തിരുന്നു . രാത്രി ഏജദേശം ഒരു 8 ,8 :30 ആയപോയേക്കും ഷോ തുടങ്ങി . ഹൈദരാബാദിലെ ഗോൽകൊണ്ട ഫോർട്ട് ലേസർ ഷോ കണ്ടത് കൊണ്ട് ഈ ലാസർ ഷോയും അത്ര മെച്ചപ്പെട്ടതായി തോന്നിയില്ല  . അങ്ങനെ ഇന്നത്തെ പ്രോഗ്രാം കഴിഞ്ഞു താമസ സ്ഥലത്തേക്ക് തിരിച്ചു  

NB : പുരാന ക്വില കാണാൻ ആഗ്രഹിക്കുന്നവർ കഴിവതും വൈകുന്നേരമോ രാവിലെയോ പോകാൻ ശ്രമിക്കുക, എങ്കിലേ ആ കോട്ടയും ഉദ്യാനവും നന്നായി ആസ്വദിക്കാൻ കഴിയു . ഗോൽകൊണ്ട ലേസർ ഷോയുമായോ അക്ഷർ ദം ഷോയുമായോ താരതമ്യം ചെയ്യാൻ  കഴിയുന്നതല്ല  ഇല്ല ഇവിടുത്തെ ലേസർ ഷോ . 


ദിവസം 2 :

ഇന്ത്യ ഗേറ്റ് :







































രാവിലേ പ്രഭാത ഭകഷണം കഴിച്ചു ഞങ്ങൾ നേരെ സിറ്റി ടൂറിനു ഇറങ്ങി . ആദ്യംപ്രശസ്തമായ  ഇന്ത്യ ഗേറ്റ് . ഞാൻ വിചാരിച്ചതിലും ഉയരത്തിൽ നില്കുന്നു കുറെ കാലത്തെ കാണണം എന്നുള്ള എന്റെ സ്വപ്നം . കൗതുകത്തോടെ ചുറ്റും നടന്നു  കണ്ടു . ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത ഭടന്മാരുടെ സ്മരണക്കായി പണി തീർത്തതാണ്  ഇന്ത്യ ഗേറ്റ് . ഇന്ത്യ ഗേറ്റിൽ തന്നെ നമ്മുക്ക് അമർ ജവാൻ ജ്യോതി കാണാം . 1971 ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ വീര  മൃതിയു വരിച്ച ഭടന്മാരുടെ ഓർമക്കായി പണി തീർത്തതാണ് സാമാന്യം നല്ല വെയിലും ചൂടുമായിരുന്നു അന്ന് .  അത് കൊണ്ട് തന്നെ തൊപ്പി വിൽപനക്കാർ ഒരുപാടു പേരുണ്ടായിരുന്നു അവിടെ . ഈ ചൂടും വെയിലുമൊക്കെ മുന്നിൽ  കണ്ടു കൊണ്ട് തന്നെ ഞങ്ങൾ തൊപ്പി കയ്യിൽ കരുതിയിരുന്നു .   അങ്ങനെ അവിടെ നിന്നും കാഴ്ചകൾ കണ്ട് ഞങ്ങൾ വാനിൽ കയറി അടുത്ത ലക്ഷ്യത്തിലേക്കു തിരിച്ചു 

NB : ഡൽഹിയിൽ വരുന്നവരും , ഇത് വരെ കാണാത്തവരും കണ്ടിരിക്കേണ്ട ഒരു കാര്യമാണ് ഇന്ത്യ ഗേറ്റ് . ചൂട് കാലത്തു വരുന്നവർ കുടയും വെള്ളവും നിര്‍ബന്ധമായി കരുതുക. സന്ദർശിക്കാൻ പറ്റിയ സമയം നല്ലതു രാവിലെയോ അല്ലെങ്കിൽ വൈകുന്നേരമോ ആണ് . ഫോട്ടോയും വിഡിയോയും എടുക്കാവുന്നതാണ് .


അധികം ദൂരം എടുത്തില്ല ഹുമയൂൺ ടോംബ് എത്താൻ . ആ ചൂടു കാലാവസ്ഥയിൽ മരങ്ങൾ ഉള്ള ഒരു സ്ഥലം . ഞങ്ങൾ വാനിൽ നിന്ന് ഇറങ്ങി മരത്തണലിലൂടെ നടന്നു .  മുഗൾ സാമ്രാജ്യം ഭരിച്ചിരുന്ന ഹുമയൂൺ ചക്രവർത്തിയുടെ ശവകുടീരമാണ് ഹുമയൂൺ ടോംബ് .1569 -70 ൽ പണി തീർത്തതാണ് ആ  ടോംബ് . ബാബർ ചക്രവർത്തിയുടെ മകനും അക്ബർ ചക്രവർത്തിയുടെ പിതാവുമായിരുന്നു ഹുമയൂൺ .  മുഗൾ ആർക്കിടെക്ട് രീതിയിൽ ആണ് ടോംബ് നിർമിച്ചിരിക്കുന്നത് . റെഡ് സാൻഡ്സ്റ്റോൺ ഉപയോഗിച്ച് ആദ്യമായ് നിർമിച്ചു എന്ന ഖ്യാതിയും ഉണ്ട് .1993 ല് unesco  വേൾഡ് ഹെറിറ്റേജ് ലിസ്റ്റിലും ഇടം പിടിച്ചു . കേരളത്തിൽ നിന്നും വന്ന എന്നെ പോലെയുള്ള ഒരാൾ എന്തായാലും ഇത് കണ്ടു അമ്പരിച്ചു നിൽക്കുന്നതിൽ അത്ഭുതമല്ല . നല്ല വ്യതിയായി പരിസര പ്രദേശവും സൂക്ഷിച്ചിരിക്കുന്നു . ഡൽഹിയിൽ വന്നാൽ  കാണേണ്ട ഒരു സ്‌ഥലം  തന്നെയാണ് ഹുമയൂൺ ടോംബ് . അങ്ങനെ അവിടെ നിന്നും ഞങ്ങൾ ഇറങ്ങി നേരെ ഖുതുബ് മിനാർ ലക്ഷ്യമാക്കി 

NB :  ഡൽഹിയിൽ വരുന്നവരും , ഇത് വരെ കാണാത്തവരും കണ്ടിരിക്കേണ്ട ഒരു സ്ഥലം . ചൂട് കാലത്തു വരുന്നവർ  കുടയും വെള്ളവും നിർബന്ധമായി എടുക്കണം . ഫോട്ടോയും വിഡിയോയും എടുക്കാവുന്നതാണ് 

അയേൺ പില്ലർ ഓഫ് ഡൽഹി























സ്കൂൾ കാലം തൊട്ടു കേൾക്കുന്നതാണ് ഖുത്ബ് മിനാറിനെ പറ്റി . വാനിൽ നിന്നും ഇറങ്ങി നടന്നു നീങ്ങി , ' ദേ കാണുന്നെ നേരെ മുന്നിൽ ഖുതുബ് മിനാർ ' .  73 മീറ്റർ ഉയരത്തിൽ നിൽക്കുന്ന മിനാരം , താഴെ വ്യാസം 47 അടി ആണെങ്കിൽ മുകളിൽ എത്തുമ്പോൾ അത് 9 അടി ആകും . കണ്ടു വെറുതെ നിന്നാൽ തന്നെ സമയം പോകുന്നത് അറിയില്ല . ഖുതുബ് മിനാറിനു ചുറ്റും കുറേ  സ്ഥലങ്ങൾ നടന്നു കാണാനുണ്ട് . അതിൽ ഒന്നാണ്  അയേൺ പില്ലർ ഓഫ് ഡൽഹി . അശോക ചക്രവർത്തിയുടെ കാലത്തു ഉണ്ടാക്കിയതാണെന്നു അറിഞ്ഞു . തുരുമ്പു എടുക്കാത്ത  ഇരുമ്പു സ്തൂപം . അങ്ങനെ ഖുതുബ് മിനർ എന്ന സ്വപ്നം നേരിട്ടു കണ്ടു കഴിഞ്ഞു ഞങ്ങൾ തിരിച്ചു പാർലമെന്റും രാഷ്ട്രപതി ഭവനും കാണാൻ .

NB : ഡൽഹിയിൽ വരുന്നവരും , ഇത് വരെ കാണാത്തവരും കണ്ടിരിക്കേണ്ട ഒരു സ്ഥലം .ചൂട് കാലത്തു വരുന്നവർ കുടയും വെള്ളവും നിർബന്ധമായി എടുക്കണം . രാവിലെയോ വൈകുന്നേരമോ വരൻ കഴിയുന്നവർ അങ്ങനെ ചെയ്യുക . ഫോട്ടോയും വിഡിയോയും എടുക്കാവുന്നതാണ്. ഖുതബ് മിനാറിനു ചുറ്റും നടന്നു കാണാൻ ശ്രമിക്കുക . ധാരാളം സ്ഥലങ്ങൾ ഉണ്ട് . അതിൽ ഒന്നാണ് അയേൺ പില്ലർ .

രാജ്കോട്ട് : 

വൈകുന്നേരമായപ്പോൾ ഞങ്ങൾ രാജ്കോട്ട് എത്തി .നല്ല ഒരു ഉദ്യാനം അതും വേണ്ട വിധത്തിൽ പരിപാലനം ചെയ്തിരിക്കുന്നു . ഞങ്ങൾ  ചെക്കിങ്ങും കഴിഞ്ഞു മുന്നോട്ടു നീങ്ങി . ഗാന്ധി സ്മാരകം ലക്ഷ്യമായി . 

കറുത്ത മാർബിൾ പ്ലാറ്റഫോമിൽ ആണ് ഗാന്ധി യുടെ അന്ത്യ ക്രിയ നടത്തിയ സ്ഥാലം അടയാളപ്പെടുത്തിയിട്ടുള്ളത് .  കെടാത്ത തിരിയുമായി ഒരു  വിളക്കും . അവിടുന്ന് നേരെ ഞങ്ങൾ അടുത്ത് തന്നെയുള്ള ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും സമാധികൾ കൂടി കണ്ടു നീങ്ങി . ഗാന്ധി സമതി കാണാൻ ചെല്ലുന്ന ആളുകൾ അടുത്തുള്ള സമിതികൾ കൂടി കാണാൻ മറക്കരുത് .നടക്കാനുള്ള ദൂരമേ ഉള്ളു  .  ഞങ്ങൾ നേരെ തിരിച്ചു അക്ഷർദാം ക്ഷേത്രത്തിലേക്ക്


NB :ഡൽഹിയിൽ വരുന്നവരും , ഇത് വരെ കാണാത്തവരും കണ്ടിരിക്കേണ്ട ഒരു സ്ഥലം . സാമാന്യം നല്ല മരങ്ങളും തണലുമുള്ള സ്ഥലമാണ്. രാജ്കോട്ടിൽ വരുന്നവർ  ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മറ്റു പ്രശസ്‌ത ആളുകളുടെയും സമാധികൾ സമീപത്തു തന്നെയാണ് . അത് കൂടി കാണാവുന്നതാണ് . 
രാജ്കോട്ടിൽ  നിന്നും  ഞങ്ങൾ പ്രശസ്തമായ അക്ഷർദാം ക്ഷേത്രത്തിൽ എത്തി . അതി വിശാലമായ സ്ഥാലം . പതിവ് ചെക്കിങ് കഴിഞ്ഞു ഞങ്ങൾ ക്ഷേത്രത്തിന്റെ അകത്തേക്ക് നടന്നു .  .ക്ഷേത്രം കണ്ടു കഴിഞ്ഞു , ലേസർ ഷോയ്ക്കുള്ള ടിക്കറ്റും എടുത്തു ഞങ്ങൾ ലേസർ ഷോ നടക്കുന്ന സ്ഥലത്തേക്ക് എത്തി . നൂറു കണക്കിന് ആളുകളായിരുന്നു അവിടെ കൂടിയൊരുന്നത് . ഈ ലേസർ ഷോയെ പറ്റി ഞാൻ അധികം കേട്ടിട്ടുണ്ടായിരുന്നില്ല പക്ഷെ ഞങ്ങളെയെല്ലാം ഞെട്ടിച്ചു കളഞ്ഞു ആ ലേസർ ഷോ . അത്രക്ക് ഒറിജിനാലിറ്റി ആയിരുന്നു . അങ്ങനെ ലേസർ ഷോ കഴിഞ്ഞു ഞങ്ങൾ ഇറങ്ങി തിരിച്ചു താമസ സ്ഥല


NB നിർബന്ധമായി ലേസർ ഷോ കണ്ടിരിക്കണം , അത്രക്ക് മനോഹരമാണ് .  അവിടുത്തെ ഫുഡ് കോർട്ടും നല്ലതാണ്, നല്ല നോർത്ത് ഇന്ത്യൻ ഡിഷസ് പലതും അവിടെ കിട്ടും  . ഡൽഹിയിൽ വരുന്നവരും ,  അക്ഷർ ദം ഇത് വരെ കാണാത്തവരും കണ്ടിരിക്കേണ്ട ഒരു സ്ഥലം . 


ദിവസം 3 :

റെഡ് ഫോർട്ട് :


 .
ഉച്ച സമയം ആയപോയേക്കും ഞങ്ങൾ റെഡ് ഫോർട്ടിൽ എത്തി . വാഹനം കോട്ടയുടെ പുറകിൽ പാർക്ക് ചെയ്തു . മുൻ വശത്തേക്ക് ഞങ്ങൾ നടന്നു , അവിടെയും നല്ല വെയിലും ചൂടും ആയിരുന്നു . നടക്കാനുള്ള ദൂരത്തെ പറ്റി ഒരു  ധാരണ ഇല്ലാത്തതിനാൽ  ഓട്ടോ എടുത്തതും ഇല്ല . അങ്ങനെ അങ്ങനെ നടന്നു നടന്നു കോട്ടയുടെ മുൻഭാഗതെത്തി . കോട്ടയുടെ ചുറ്റും കിടങ്ങുകൾ ഉണ്ട് ബാഹുബലി സിനിമയിൽ കാണുന്നതൊന്നും വെറുതെ അല്ല എന്ന് തോന്നിപോകും വിധം ഒരു കോട്ട . ടിക്കറ്റ് എടുക്കാനായി പോയപ്പോഴാണ് അവിടെ നിന്നും വാടകക്ക്  കോട്ടയെ പറ്റിയുള്ള വിവരങ്ങൾ വിവരങ്ങൾ അടങ്ങിയ ഒരു റെക്കോർഡർ   

അങ്ങനെ ഞങ്ങൾ ആ ടേപ്പും വാങ്ങി നടന്നു . മുഗൾ ചക്രവർത്തിമാരുടെ താമസ സ്ഥാലമായിരുന്നു റെഡ് ഫോർട്ട് അഥവാ ചെങ്കോട്ട . 1639 ൽ ഷാഹ്ജഹാൻ പണികഴിപ്പിച്ചതാണ് റെഡ് ഫോർട്ട് . പേരു പോലെ തന്നെ ചുവന്ന സാൻഡ്സ്റ്റോൺ കൊണ്ടാണ് റെഡ് ഫോർട്ട് നിര്മിച്ചിട്ടുള്ളത് . യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് ലിസ്റ്റിൽ 2007 ൽ ഇടം നേടി . നമ്മുടെ സ്വാതന്ത്ര്യ ദിനത്തിൽ പ്രധാന മന്ത്രി ഇവിടെ നിന്നാണ് ഇന്ത്യ പതാക ഉയർത്തുന്നത് .ഇവിടെ ഉണ്ടായിരുന്ന വില പിടിച്ച രത്നങ്ങളും മറ്റു സാധങ്ങളും പേർഷ്യൻ നാദിർ ഷായുടെ 1747 ലെ പേർഷ്യൻ തെരോട്ടത്തിലും ബ്രിട്ടീഷുകാരാലും എല്ലാം അടിച്ചു മാറ്റി .  മുഗൾ ചക്രവർത്തിമാരും സ്ഥാപിച്ച ഈ കോട്ട പിന്നീട് നാദിർ ഷായുടെ തേരോട്ടം കൊണ്ട് തന്നെ നശിച്ചിരുന്നു . വീണ്ടും കോട്ട തിരിച്ചു കിട്ടിയ മുഗൾ ചക്രവർത്തിയുടെ കയ്യിൽ നിന്നും   മറാത്താ രാജാക്കന്മാർ കോട്ട ഏറ്റെടുത്തു . അവരുടെ കയ്യിൽ നിന്നും   ബ്രിട്ടീഷുകാരും .ബാക്കിയുള്ള കൊള്ള ബ്രിട്ടീഷുകാരുടെ വകയായിരുന്നു . വില പിടിച്ച പലതും നശിപ്പിക്കാൻ അവർ മറന്നില്ല .

NB : ഡൽഹിയിൽ വരുന്നവരും , ഇത് വരെ കാണാത്തവരും കണ്ടിരിക്കേണ്ട ഒരു സ്ഥലം . കോട്ടയുടെ പുറകിൽ ആണ് ഇറങ്ങുന്നതെങ്കിൽ , നടക്കാൻ ബുദ്ധിമുട്ടു ഉള്ളവരും , കൊച്ചു കുട്ടികളുമായി വരുന്നവരും ഓട്ടോ എടുത്തു കോട്ടയുടെ മുൻവശതെക്കു  വരുന്നതാണ് നല്ലതു.  ചൂട് കാലാവസ്ഥയിൽ വരുന്നവർ വെള്ളം കരുതണം .  ടിക്കറ്റ് കൗണ്ടറിനു സമീപം ഓഡിയോ ടേപ്പ് വാടകക്ക്  കിട്ടും . കോട്ടയുടെ ചരിത്രം മുഴുവൻ ആ ടേപ്പിലുടെ കേൾക്കാവുന്നതാണ് . നല്ല വന്ന സമയം എടുത്തു കാണാൻ ശ്രമിക്കുക 

പാർലിമെന്റും രാഷ്‌ട്രപതി  ഭവനും :




ഞങ്ങളുടെ വാൻ രാഷ്‌ട്രപതി ഭാവനത്തിനു മുന്നിലുള്ള ഗാര്ഡന് സമീപം നിർത്തി . അവിടെ നിന്നും  നോക്കിയാൽ രാഷ്‌ട്രപതി ഭവനും പാർലമെന്റും കാണാം 

340 റൂമുകളുള്ള ഒരു പട കൂറ്റൻ കെട്ടിട സമുച്ചയമാണ് ഇന്ത്യൻ രാഷ്ട്രപതിയുടെ ഭവനം . രാജകീയമായി തലയെടുപ്പോടെ നില്കുന്നു . തൊട്ടടുത്ത്  തന്നെ ഇന്ത്യൻ പാര്ലമെന്റ് .കൺ കുളിർക്കെ  കണ്ടു . അടുത്ത് കുറച്ചു തണൽ മരങ്ങൾ ഉണ്ടായിരുന്നു അവിടെ നിന്നും രണ്ടു കെട്ടിടങ്ങളും കുറേ നേരം നോക്കിയും ഫോട്ടോ എടുത്തും ഇരുന്നു  . അതിനു ശേഷം ഞങ്ങളുടെഅടുത്ത  ലക്ഷ്യമായ ഇന്ദിര ഗാന്ധി മെമ്മോറിയലിലേക്കു പോകാൻ തയ്യാറെടുത്തു 

NB : ഡൽഹിയിൽ വരുന്നവരും , ഇത് വരെ കാണാത്തവരും കണ്ടിരിക്കേണ്ട ഒരു സ്ഥലം . ചൂട് കാലത്തു വരുന്നവർ കുടയും വെള്ളവും നിർബന്ധമായി എടുക്കണം . രാവിലെയോ വൈകുന്നേരമോ വരാൻ പറ്റുന്നവർ അങ്ങനെ വരുന്നതായിരിക്കും നല്ലത് . ഫോട്ടോയും വിഡിയോയും ദൂരെ നിന്നും എടുക്കാവുന്നതാണ്. കുറേ പുൽ മൈതാനങ്ങൾ ഉണ്ട് അവിടെ കുറച്ചു നേരം വിശ്രമിക്കാവുന്നതാണ് 

ഇന്ദിര ഗാന്ധി മെമ്മോറിയൽ : 

ഞങ്ങളുടെ വാൻ നേരെ മുന്നിൽ പാർക്ക് ചെയ്തു . റോഡുകളെല്ലാം വളരെ വ്യതിയായി പരിപാലിച്ചിരിക്കുന്ന്നു . എന്റെ ധ്വനി മോൾക്ക് ഉറക്കം പിടിച്ചു വാശി കാണിക്കാൻ തുടങ്ങി . എല്ലാവരും  ഇന്ദിര ഗാന്ധി മ്യൂസിയം  കാണാൻ കാണാൻ പോയി . ധ്വനി മോള് ഉറക്കത്തിന്റേതായ  വാശി കാണിക്കാൻ തുടങ്ങിയപ്പോൾ  അവളേം കൊണ്ട് ഞാൻ വാനിനു പുറത്തു ഇറങ്ങി ഉറക്കാനുള്ള ശ്രമം തുടങ്ങി .  അങ്ങനെ   ദൗത്യം വിജയകരമായി ധ്വനി മോള് ഉറങ്ങി  . എന്റെ നേരെ മുന്നിൽ ഇന്ദിര ഗാന്ധി മെമ്മോറിയൽ , ധ്വനി മോളാണേൽ നല്ല ഉറക്കം . ഞാൻ ഏതായാലും ധ്വനിയെം കൂട്ടി പോകാൻ തീരുമാനിച്ചു .അങ്ങനെ ഞാനും എന്റെ തോളിൽ ധ്വനിയും ,  സെക്യൂരിറ്റി ചെക്കിങ്ങും കഴിഞ്ഞു നേരെ നടന്നു .  

ഇന്ത്യയുടെ പ്രധാന മന്ത്രിയുടെ  വീട് എന്നുള്ള എന്‍റെ സങ്കല്പം ഏലാം പൊളിച്ചെഴുതുന്നതായിരുന്നു ആ വീട് . ഒരു നിലയുള്ള വെളുത്ത പെയിന്‍റ്അ ടിച്ച കൊട്ടാര വലിപ്പമൊന്നുമില്ലാത്ത ഒരു വീട് . ഞാൻ  കയറി ചെന്നു . ചുവരുകൾ മുഴുവൻ ഇന്ദിര ഗാന്ധിയുടെ ചിത്രങ്ങൾ കൊണ്ട് നിറച്ചിരിക്കുന്നു. ഞാൻ അതെല്ലാം  കണ്ടു കൊണ്ട്  മുന്നോട്ടു നീങ്ങി .  ഇന്ദിര ഗാന്ധിയുടെ അവസാനം  ഉടുത്ത സാരിയും രാജീവ് ഗാന്ധി അവസാനം ഇട്ട ഷൂസും  എല്ലാം സൂക്ഷിച്ചിരിക്കുന്നു .ഇന്ദിര ഗാന്ധിയുടെ  മുറിയും ലൈബ്രറിയും  എല്ലാം നല്ല വ്യതിയായി സൂക്ഷിച്ചിരിക്കുന്നു . അവിടെ നിന്നും പുറത്തു ഇറങ്ങി നടന്നപ്പോൾ ധ്വനി ഏണീറ്റു . എങ്കിലും അൽപ നേരം ഉറങ്ങി എന്ന ആശ്വാസത്തിൽ അവൾ എല്ലാരേയും നോക്കാൻ തുടങ്ങി . ഞങ്ങൾ പതുക്കെ നടന്നു . ഇന്ദിര ഗാന്ധി സ്വന്തം  സുരക്ഷാ ഭടന്മാരുടെ വെടിയേറ്റ് മരിച്ചു വീണ സ്ഥലത്തേക്ക് .

 ഇന്ദിരാ ഗാന്ധിയുടെ അവസാനത്തെ
കാൽവെപ്പുകൾ  പതിഞ്ഞ സ്ഥലം

ഇന്ദിര ഗാന്ധിയുടെ അവസാന കാൽ വെപ്പുകൾ , ഗ്ലാസ് പ്ലേറ്റ്സ് കൊണ്ട് കൃത്യമായി മാർക്ക് ചെയ്തിട്ടുണ്ട് , അതു പോലെ വെടിയേറ്റ് വേണ സ്ഥലവും . അമൃതസറിലെ ഗോൾഡൻ ടെംപിളിൽ നടന്ന ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന് പകരമായി ആംയിരുന്നു അന്നത്തെ സുരക്ഷാ ഭടന്മാർ വെടി ഉയർത്തിയത് . അങ്ങനെ 1984 ഒക്ടോബര് 31 ന് ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രി കോല ചെയ്യപ്പെട്ടു. അവിടെ നിന്നും നേരെ പുറത്തേക്കു  നടന്നു ,   പോകുന്ന വഴിയിൽ ഒരു ചെറിയ സ്റ്റാളിൽ ബുക്സും മറ്റും വിൽക്കുന്നു . അങ്ങനെ ചരിത്രം  ഉറങ്ങുന്ന ആ വീട്ടിൽ നിന്നും ഞങ്ങൾ ഇറങ്ങി . 

NB : ഡൽഹിയിൽ വരുന്നവരും , ഇത് വരെ കാണാത്തവരും കണ്ടിരിക്കേണ്ട ഒരു സ്ഥലം . സാമാന്യം നല്ല മരങ്ങളും തണലുമുള്ള സ്ഥലമാണ് . 








ദിവസം 4 :




ഞങ്ങൾ ലോട്ടസ് ടെംപിൾ കാണാനായി ഇറങ്ങി . റോഡിൽ നിന്നും ഏതാണ്ട് ഒരു 1 കിലോ മീറ്റർ നടന്നാൽ ലോട്ടസ് ടെംപിൾ എത്തും നല്ല വെയിലായിരുന്നു . നല്ല ചൂടും . നടന്നു ഞങ്ങൾ ടെംപിളിന്റെ സ്റെപ്സ് നടന്നു കയറി മുകളിൽ എത്തി . ലോട്ടസ് ആകൃതിയിൽ ആണ് ഈ മെഡിറ്റേഷൻ സെന്റർ രൂപകൽപന ചെയ്തിരിക്കുന്നത് .  എല്ലാ മത വിഭാഗത്തിൽ പെട്ട ആളുകൾക്കും ലോട്ടസ് ടെംപിളിലിൽ കയറാവുന്നതാണ് . വലിയ ഒരു ഹാൾ ആണ് ഉള്ളത്.വരി വരിയായി ആളുകളെ ഹാളിൽ കയറ്റി ഇരുത്തും . തീർത്തും നിശബ്ദമായ സ്ഥാലം അവിടെ കുറച്ചു നേരം ഇരിക്കാം .
.  



NB : ചൂട് കാലത്തു വരുന്നവർ കുടയും വെള്ളവും നിർബന്ധമായി എടുക്കണം .ചൂട് സമയത്തു രാവിലെയോ വൈകുന്നേരമോ വരാൻ പറ്റുന്നവർ അങ്ങനെ വരുന്നതായിരിക്കും നല്ലത് . കുറച്ചു ദൂരം നടക്കാനുമുണ്ട് . ലോട്ടസ് ആകൃതിയിൽ ഉള്ള ഒരു മെഡിറ്റേഷൻ സെന്റർ . അതാണ് ലോട്ടസ് ടെംപിൾ .


അങ്ങനെ 4 ദിവസത്തെ ഡൽഹി ട്രിപ്പിന് ശേഷം ആഗ്രയും ജയ്പ്പൂരും കണ്ടു ശനിയാഴ്ച ഞങ്ങൾ ഡൽഹിയിൽ തിരിച്ചെത്തി . ആഗ്രയിലെയും ജയ്‌പ്പൂരിലെയും വിശേഷങ്ങൾ ഞാൻ പിന്നീട് പങ്കു വെക്കാം ഒരാഴ്ചത്തെ നല്ല ഒരു ടൂറിനു ശേഷം തിരിച്ചു പോകാൻ മനസ് തോന്നുന്നതേ ഇല്ല .അങ്ങനെ ഞാറായഴ്ച ഞങ്ങൾ പോകാൻ പുറപ്പെട്ടു . പോകുന്നതിനു മുൻപ് ഡൽഹിയിലെ സരോജിനി നഗറിൽ ഒരു ഷോപ്പിംഗ് കൂടി ആകാമെന്ന് വെച്ചു .