Friday, February 15, 2019

ഫിസ്റ്റുല (Fistula)

ഫിസ്റ്റുല (Fistula)

എന്റെ മുൻപത്തെ ബ്ലോഗ് വായിച്ചിട്ടുണ്ടാകും എന്ന് വിചാരിക്കുന്നു. ഫിഷറിനെ പറ്റിയുള്ള ബ്ലോഗ്  . ഫിഷർ  പോലെതന്നെ ഫിസ്റ്റുലയെയും  രോഗം എന്ന് പറയാനാവില്ല  . ഫിഷർ, ഫിസ്റ്റുല പൈൽസ് , ഇത് മൂന്നുമാണ് പ്രധാനമായിട്ടും മലദ്വാരമായി ബന്ധപ്പെട്ടിരിക്കുന്ന അവസ്ഥകൾ  . 

എന്റെ ഇന്നത്തെ ബ്ലോഗ് ഫിസ്റ്റുലയെ പറ്റി ആണ് . കുറച്ചു ചോദ്യങ്ങളും ഉത്തരങ്ങളുമായി നമ്മൾക്ക് ഫിസ്റ്റുലയെ കൂടുതൽ  അറിയാം 

1. എന്താണ് ഈ ഫിസ്റ്റുല  ?

മല ദ്വാരത്തിൽ സമീപത്തു മുഖക്കുരു പോലെ  ഒരു കുരു ഉണ്ടാകുന്നു . അത് പിന്നീട് വലുതായി പൊട്ടി അതിലൂടെ പഴുപ്പും രക്തവും പോകുന്നു. ചില ആളുകൾക്ക് അതിലൂടെ മലവും പോകുന്നു . അതായത് മലദ്വാരത്തിനു അടുത്ത് തന്നെ ഉണ്ടാകുന്നു ഒരു വേറെ ട്രാക്ട , ( ട്യൂബ് പോലെ)  ആണ് ഫിസ്റ്റുല .

                       


2. എങ്ങനെ നമ്മൾക്ക് ഫിസ്റ്റുല  തിരിച്ചറിയാം ?




ഫിസ്റ്റുല ട്രാക്ട ഉണ്ടാകുന്നതിനു മുൻപ് മല ദ്ധ്വാരത്തിനു സമീപം  ഒരു തടിപ്പ് ഉണ്ടാകും. പിന്നീട് അത് ഒരു കുരു ആയി മാറും. ഈ കുരു പൊട്ടിയാണ് ഫിസ്റ്റുല ട്രാക്ട ഉണ്ടാകുന്നതു .  അതിലൂടെ രക്തവും പഴുപ്പും വരുന്നു. ചില ആളുകളിൽ മലറ്റിന്റെ അംശവും പോകുന്നു. ഇരിക്കാനുള്ള ബുദ്ധി മുട്ട് ഉണ്ടാകുന്നു . അധികം നേരം ഇരുന്നാൽ വേദന ഉണ്ടാകുന്നു. കാലിലെ മസ്സിൽ പിടിക്കുന്ന പോലെ തോന്നും 


3. ഫിസ്റ്റുല - അങ്ങനെ ഒരു അവസ്ഥ ഉണ്ടായാൽ എന്ത് ചെയ്യണം ?


നേരത്തെ പറഞ്ഞ പോലെ ഫിസ്റ്റുല ആദ്യം, മലദ്വാരത്തിനു സമീപം  ഒരു കുരു ആയി ആണ് ഉണ്ടാകുന്നതു . അപ്പോൾ തന്നെ ഹോസ്പിറ്റലിൽ  കാണിക്കുക .   സ്വയം മാറും എന്ന് വിചാരിക്കരുത്.  എത്രയും വേഗം ഹോസ്പിറ്റലിൽ കാണിച്ചാൽ അത്രയും വേഗം സുഖപ്പെടാനുള്ള സാധ്യതയാണുള്ളത് . ഇനി കുരു പൊട്ടി ഫിസ്റ്റുല ട്രാക്ട ഉണ്ടായാലും  വേഗം ഹോസ്പിറ്റലിൽ കാണിക്കുക 
                                                                   


4. എങ്ങനെ ആണ് ഫിസ്റ്റുല ഉണ്ടാകുന്നത് ?


fistula                          fissure                          

മല ദ്വാരത്തിനു ചുറ്റും ഉള്ള  അണുബാധ കൊണ്ട് പഴുപ്പും മറ്റും ഉണ്ടാകുന്നു. അത് പിന്നീട് ഫിസ്റ്റുല ആയി മാറുന്നു   . ഫിഷർ ഉള്ള ആളുകൾക്ക് ഫിസ്റ്റുല വരാനുള്ള സാധ്യത വളരെ കൂടുതലാണ് . ഫിഷർ വന്നിട്ടുള്ള ആളുകൾ അത് ശെരിക്കും ചിലികസിച്ചില്ലെങ്കിൽ , അല്ലെങ്കിൽ ചികിത്സ കഴിഞ്ഞു അത് ശെരിക്കും ട്രീറ്റ് ചെയ്ടിലെങ്കിൽ അത് ഫിസ്റ്റുല ആയി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്   ജീവിത ശൈലി കൊണ്ടും ഫിസ്റ്റുല  വരാൻ കാരണമാകുന്നു. ഇത് കണ്ടു വരുന്നത് അധികമായി ഇരുന്നു ജോലി എടുക്കുന്നു ആളുകൾക്കാണ്. പ്രത്ത്യേകിച്ചും വെള്ളം കുടിക്കാതെയുള്ള ജോലി ചെയ്യുന്നവർ ,  ഡ്രൈവർമാരും, ഓഫീസിൽ ഇരുന്നു ജോലി എടുക്കുന്നവർ,   ഇവർക്കൊക്കെ ആണ് . 


6. ഫിസ്റ്റുല   ചികിത്സ നേടാതെ ഇരുന്നാൽ എന്ത് സംഭവിക്കും ?


ഫിസ്റ്റുല വന്നാൽ എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ പോയി ചികിത്സ നേടുക എന്ന ഒറ്റ കാര്യമേ പറയുന്നുള്ളു. മരുന്ന് കൊണ്ട് മാറും എന്ന് പറയാൻ കഴിയില്ല . ഞാൻ പല ഡോക്ടർ മാറോടു ചോദിച്ചപ്പോഴും  ഇതേ ഉത്തരമാണ് കിട്ടിയത് . ഇല്ലെങ്കിൽ വീണ്ടും അസഹനീയമായ വേദന ഉണ്ടാകും . മാത്രമല്ല ഇതേ ഫിസ്റ്റുല വീണ്ടും കോംപ്ലക്സ് ആകാനുള്ള സാധ്യതയാണുള്ളത്. അത് നമ്മുടെ ജീവിത ശൈലിയെ തന്നെ ബാധിക്കും .  


7. എവിടെയാണ് ചികിസല നേടേണ്ടത് ?

നിങ്ങൾക്കു താല്പര്യമുള്ള ഹോസ്പിറ്റലിൽ കാണിക്കാവുന്നതാണ് . അലോപ്പതിയിൽ സര്ജറി ആണ് ചെയ്യുന്നത് . ആയുർവേദത്തിൽ ഇത് ക്ഷാരസൂത്ര എന്ന രീതി ആണ് ചെയുന്നത് . മലബന്ധമുള്ള ചികിത്സകൾ നാട്ടിൽ ഇപ്പോൾ ധാരാളമുണ്ട് . അത് കൊണ്ട് തന്നെ നല്ല ഒരു ഹോസ്പിറ്റലിൽ കാണിക്കുക . അല്ലാതെ ചതിയിൽ പെടാതെ ഇരിക്കാൻ ശ്രമിക്കുക 


8. ഫിസ്റ്റുല വരാതിരിക്കാൻ  എന്താണ് ചെയേണ്ടത് ?




ധാരാളമായി വെള്ളം കുടിക്കുക . ഫൈബർ ഉള്ള ഫുഡ്സ് കഴിക്കുക. അമിതമായി ഫാസ്റ്റ് ഫുഡ് ഒക്കെ കഴിക്കുന്നവർ അതൊക്കെ കുറക്കുക . ഇരുന്നു ജോലി എടുക്കുന്ന ആളുകൾ വെള്ളം  ധാരാളമായി കുടിക്കുക, സാലഡുകൾ  കഴിക്കുക. വ്യായാമം ചെയുക .






10. എങ്ങനെ ആണ്  ഫിസ്റ്റുല ട്രീറ്റ് ചെയ്യുന്നത് ?

A) അലോപ്പതിയിൽ

സർജറി വഴി ആണ് ഫിസ്റ്റുല മാറ്റുന്നത് . ഫിസ്റ്റുല ട്രാക്ട മൊത്തമായി സര്ജറി ചെയ്തു മാറ്റുന്നു . സര്ജറി കഴിയുമ്പോൾ മലദ്വാരത്തിനു സമീപം ഒരു കട്ടിങ് ( മുറിവ് ) ഉണ്ടാകുന്നു. പിന്നീട് ദിവസവും  മരുന്നും പഞ്ഞിയും വെച്ച് മുറിവ് ഉണക്കുന്നു .

B) ആയുർവേദത്തിൽ

സർജറി ഇല്ല . ക്ഷാര സൂത്ര ട്രീറ്റ്മെൻറ്  ചെയുന്നു .

ഫിസ്റ്റുല ട്രാക്റ്റിലൂടെ  ഒരു മെഡിക്കൽ ത്രെഡ് (മരുന്ന് വെച്ചുള്ള നൂൽ ) കയറ്റുന്നു .  മലദ്വാരത്തിലൂടെ അത് പുറത്തെടുക്കുന്നു . എന്നിട്ടു കൂട്ടി കെട്ടുന്നു
ഓരോ  ആഴ്ച ഈ നൂല് മാറ്റി പുതിയ നൂല് കെട്ടുന്നു . ഓരോ ആഴ്ച കെട്ടുമ്പോൾ ,  ഒന്നോ രണ്ടോ  മൂന്നോ  ദിവസത്തേക്ക്  വേദന ഉണ്ടാവുന്നതാണ് . ചില ആളുകൾക്ക് ഇരിക്കാനും ബുദ്ധിമുട്ടുണ്ടാകും . പിന്നീടുള്ള ദിവസങ്ങളിൽ കേട്ട് ലൂസ് ആകുന്നതനുസരിച്ചു വേദന കുറയുന്നു. വീണ്ടും  വരുന്ന  ആഴ്ച നൂല് ടൈറ്റ് ആയി കെട്ടുന്നു . അങ്ങനെ ഈ പ്രോസസ്സ് തുടർന്ന് കൊണ്ടിരിക്കുന്നു . അങ്ങനെ ഓരോ ആഴ്ച ഈ കെട്ടിന്റെ നീളം കുറഞ്ഞു കുറഞ്ഞു വരുന്നു . അവസാനം ഈ കേട്ട് വളരെ അടുക്കുമ്പോൾ ഇത് മുറിച്ചു കളയുന്നു . മലദ്വാരത്തിനു സമീപം ഒരു കട്ടിങ് ( മുറിവ് ) ഉണ്ടാകുന്നു. പിന്നീട് ദിവസവും  മരുന്നും പഞ്ഞിയും വെച്ച് മുറിവ് ഉണക്കുന്നു .


ക്ഷാര സൂത്ര നൂല് കൂട്ടി കെട്ടിയിരിക്കുന്നു  .

മരുന്ന് അടങ്ങിയിരിക്കുന്ന ക്ഷാര സൂത്ര നൂല് , ഫിസ്റ്റുല ട്രാക്റ്റിലൂടെ ഇട്ടു മലദ്വാരത്തിലൂടെ പുറത്തെക് എടുത്തു കൂട്ടി കെട്ടുന്നു 



11. എത്ര മാസം വേണ്ടി വരും ഈ ട്രീട്മെന്റിന് വേണ്ടി  ?




A) അലോപ്പതിയിൽ

ഏകദേശം ഒരു ഒന്നര മാസം ആണ് ഈ മൊത്തം ട്രീട്മെന്റിന് വേണ്ടി വരുന്നത്

B) ആയുർവേദത്തിൽ:
എത്ര തവണ ഇത് ചെയ്യണം എന്നുള്ളത് ഓരോ ആളുകൾക്കും വ്യത്യസ്താമാണ് ആയുർവേദത്തിൽ എത്ര ദിവസം വേണ്ടി വരും എന്നുള്ളത് മുൻകൂട്ടി പറയാനാകില്ല. ഓരോ ആളുകൾക്കും അത് വ്യത്യസ്തമാണ് .  ചില ആളുകൾക്ക് ഒന്നോ രണ്ടോ ആഴ്ച കൊണ്ട് നൂല് മാറ്റും  . ചില ആളുകൾക്ക് ഇത് പത്തോ  പന്ത്രണ്ടോ തവണ ക്ഷാര സൂത്ര ചെയ്യേണ്ടതായി വരുന്നു. പിന്നീട് അത് മൂലമുണ്ടാകുന്ന  മുറിവ് ഉണങ്ങാനുള്ള സമയമാണ് വേണ്ടത് . അങ്ങനെ വരുമ്പോൾ ചില ആളുകൾക്ക് ഇത് ഒരു മാസമോ രണ്ടു മാസമോ കൊണ്ട് മാറുന്നതാണ് , മറ്റു  ചില ആളുകൾക്ക് മൂന്നു മാസം വരെ ഇത് മൊത്തമായി മാറാനുള്ള സമയം എടുക്കും



12. എത്രയാണ് ചെലവ് വരുന്നത് ? 




A) അലോപ്പതിയിൽ
   ട്രീട്മെന്റിന് വരുന്ന ചെലവ് 35000 രൂപയോളമാണ്  , പിന്നെ മരുന്നുകളുടെ ചിലവും

B) ആയുർവേദത്തിൽ:
    ട്രീട്മെന്റിന് വരുന്ന ചെലവ് 550 രൂപ ആണ്, പിന്നെ മരുന്നുകളുടെ ചിലവും  







ഫിഷർ , പൈൽസ് അല്ലേൽ ഫിസ്റ്റുല വന്നാൽ ആദ്യം വേണ്ടത് ചികിസ ആണ്. സ്വയം ചികിസ വിട്ട് ,  എത്രയും പെട്ടന്ന് ഒരു ഡോക്ടറെ കാണാൻ ശ്രമിക്കുക . പിന്നെ ഇത് പറയാനുള്ള മടിയും മാറ്റി വെക്കുക . ഒഇത് ഒരു ഒറ്റപ്പെട്ട രോഗമല്ല . നമ്മുക്ക് ചുറ്റും ഒരു പാട് പേർക്ക് ഈ അവസ്ഥ ഉണ്ടെന്നു തിരിച്ചറിയുക അത് കൊണ്ട് തന്നെ പുറത്തു പറയാനുള്ള മടി മാറ്റി വെച്ച് എത്രയും പെട്ടന്ന് ചികിത്സ നേടുക


1 comment:

  1. Very useful and needed health tips. Thank you for sharing this blog
    For more information on fistula treatment kindly visit the site
    fistula treatment in coimbatore
    painless fistula treatment in coimbatore

    ReplyDelete